Advertisements

പാകിസ്ഥാനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇവിടുത്തെ മുല്സിങ്ങളെ വേദനിപ്പിച്ചു കൊണ്ടല്ലെന്നു പറഞ്ഞു നിരാഹാരവുമായി രാഹുൽ ഈശ്വർ

കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ പാക്കിസ്ഥാനിലെ ഹിന്ദുക്കൾക്ക് വേണ്ടി ഇവിടുത്തെ മുസ്ലിങ്ങളെ വേദനിപ്പിക്കരുതെന്നു അയ്യപ്പ ധർമ്മ സേനയുടെ നേതാവായ രാഹുൽ ഈശ്വർ. അതിനെതിരെയും മുസ്ലിങ്ങളുടെ പൗരത്വ നിയമത്തിൽ ഉള്ള ആശങ്കകൾക്കെതിരെയും നിരാഹാര സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 10 ന് ചങ്ങരംകുളത്ത് വെച്ച് ഒരു ദിവസത്തെ നിരാഹാരമിരിക്കാനാണ് തീരുമാനം.

Advertisements

ശബരിമല അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണത്തിനു സുരക്ഷ ഒരുക്കി കൊണ്ടു വെച്ചിരിക്കുന്ന സ്ഥലത്തു നിന്നും മാറ്റാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ശബരിമല കുടുംബാംഗമായ രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. കൈവിട്ടു പോയാൽ തിരികെ എടുക്കാൻ കഴിയില്ലെന്നും അതിനാൽ ഇരു വിഭാഗങ്ങളും പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോകണമെന്നും രാഹുൽ പറഞ്ഞു.

Advertisements

- Advertisement -
Latest news
POPPULAR NEWS