ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് ജനങ്ങളിൽ അകാരണമായ രീതിയിലുള്ള ഭയപ്പെടുത്തിയാണ് പ്രതിപക്ഷം ഉണ്ടാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു നിയമത്തിന്റെ പേര് പറഞ്ഞു ജനങ്ങളെ ഭയപ്പെടുത്തുന്നവർ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ എന്തുകൊണ്ട് കാണുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പാകിസ്ഥാനിൽ നിരവധി ഹൈന്ദവ ക്ഷേത്രങ്ങളു തകർക്കുകയും, നിരവധി പെൺകുട്ടികളെ പീഡനത്തിനിരയാക്കുകയും ന്യൂനപക്ഷങ്ങൾക്ക് നേരെ നടത്തുന്ന കടന്നാക്രമണ ത്തിനെതിരെയും എന്തുകൊണ്ട് പ്രതിപക്ഷം പ്രതികരിക്കുന്നില്ലെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു.
ഡൽഹിയിൽ നടന്ന എൻസിസി റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ഓർമ്മപ്പെടുത്തിയത്. പാകിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യൻ സേനക്ക് വെറും 10 മുതൽ 12 ദിവസത്തിൽ കൂടുതൽ വേണ്ടെന്നും, പാകിസ്ഥാൻ ഇന്ത്യക്ക് നേരെ മൂന്നുതവണ യുദ്ധത്തിന് വരികയും അതിൽ അവർ പരാജയപ്പെട്ടതാണെന്നുള്ള കാര്യം നമുക്ക് അറിയാമെന്നും അദ്ദേഹം ഓർമപ്പെടുത്തി. 70 വർഷത്തോളം ഇന്ത്യ ഭരിച്ച കോൺഗ്രസ് കാശ്മീർ പ്രശ്നത്തിൽ ഒരു പരിഹാരം ഉണ്ടാക്കാൻ അവരെക്കൊണ്ട് സാധിച്ചിട്ടില്ലെന്നും, പ്രശ്നങ്ങൾ രൂക്ഷമാകാനാണ് അവർ ശ്രമിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് രാജ്യത്തെ മത ഭീകരവാദത്തിന് പ്രവർത്തിക്കാൻ വളം വച്ചു നൽകുകയാണ് ചെയ്യുന്നതെന്നും, തീവ്രവാദികളുടെ കൊടും പീഡനം കാരണം നാടും വീടും വിട്ട് പാലായനം ചെയ്തത് നിരവധി കാശ്മീർ പണ്ഡിറ്റുകളാണ്.
പാക് ഭീകരർ നിരന്തരം ഇന്ത്യയ്ക്കെതിരെ യുദ്ധം നടത്തിവരികയായിരുന്നുവെന്നും അതിലൂടെ നമ്മുടെ ആയിരക്കണക്കിന് ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടുവെന്നും, എന്നാൽ ഇപ്പോൾ പുൽവാമയിലും ഉറിയിലും ഇന്ത്യൻ സൈന്യം തിരിച്ചപ്പോൾ പാകിസ്ഥാന് കാര്യങ്ങൾ മനസ്സിലായി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.