പാകിസ്ഥാന്റെ സഹോദര രാജ്യങ്ങൾപോലും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് പിന്തുണ നൽകുന്നു, ഇന്ത്യയുടെ പിന്തുണകണ്ടു ഭയന്ന് പാകിസ്ഥാൻ

ഇസ്ലാമാബാദ്: ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയ്ക്ക് പിന്തുണ വർദ്ധിക്കുന്നതിൽ പാക്കിസ്ഥാന് ആശങ്ക വര്ധിക്കുന്നു. ഇന്ത്യയെ നോൺ പെർമനെന്റ് അംഗമായി തിരഞ്ഞെടുത്തത് പാക്കിസ്ഥാന് കൂടുതൽ ആശങ്ക ഉണ്ടാക്കിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌. 192 രാജ്യങ്ങളിൽ 184 രാജ്യങ്ങളും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചാണ് വോട്ട് ചെയ്തത്. ഇത്രയും രാജ്യങ്ങൾ ഇന്ത്യക്ക് പിന്തുണ നൽകിയതോടെ പാകിസ്ഥാനിൽ ഭയപ്പാട് ഉണ്ടാക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഇന്ത്യയ്ക്ക് നൽകിയ പിന്തുണയെ സംബന്ധിച്ച് ഉള്ള യാഥാർഥ്യത്തെ അഭിമുഖീകരിച്ചേ മതിയാകുവെന്നാണ് പാകിസ്താന്റെ മുൻ വിദേശകാര്യ മന്ത്രിയായ ഖ്യാജാ ആസിഫ് പറയുന്നത്. സുരക്ഷ സമിതിയിൽ അംഗമാകുകയും 192 വോട്ടുകളിൽ നിന്നും 184 വോട്ടുകൾ ലഭിക്കുകയെന്നത് ബ്രഹത്തായ കാര്യമാണെന്നും ഗഹ്വ ആസിഫ് പറഞ്ഞു. പാക്കിസ്ഥാനെ സഹോദര രാജ്യമായി കണ്ടിരുന്നവർപോലും ഇന്ന് ഇന്ത്യയ്ക്ക് വേണ്ടിയാണ് വോട്ട് ചെയ്തത്. ഇത് എട്ടാമത്തെ തവണയാണ് ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിലെ നോൺ പെർമെന്റ് അംഗമാകുന്നത്.

  മുലപ്പാൽ വിറ്റ് യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങൾ, കൂടാതെ ഗർഭപാത്രം വാടകയ്ക്കും നൽകും

Latest news
POPPULAR NEWS