പാകിസ്ഥാൻ ക്രിക്കറ്റ് താരത്തിനെതിരെ ലൈംഗീകപീഡന ആരോപണവുമായി യുവതി

ലാഹോർ : പാകിസ്ഥാൻ ക്രിക്കറ്റ് താരത്തിനെതിരെ ലൈംഗീക പീഡന ആരോപണവുമായി യുവതി രംഗത്ത്. ബാബർ അസം വിവാഹ വാഗ്‌ദാനം നൽകി പത്ത് വർഷത്തോളം ലൈംഗീകമായി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. പീഡനത്തിന് പുറമെ തന്റെ പക്കൽ നിന്നും പണവും ഇയാൾ തട്ടിയെടുത്തതായും യുവതി പറയുന്നു.

യുവതിയും ബാബർ അസമും സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒരുമിച്ചാണ് പഠിച്ചിരുന്നത്. പത്ത് വര്ഷം മുൻപ് ബാബർ അസം തന്നോട് പ്രണയാഭ്യർത്ഥന നടത്തിയെന്നും താനത് സ്വീകരിച്ചെന്നും യുവതി പറഞ്ഞു.


വീട്ടുകാർ എതിർത്തിട്ടും ഇരുവരും ബന്ധം തുടർന്നു. പിന്നീട് ബാബർ അസം വിവാഹ വാഗ്ദാനം നൽകി യുവതിയെ വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോകുകയായിരുന്നു. വർഷങ്ങളോളം ഒന്നിച്ച് താമസിക്കുകയും ചെയ്തതായി യുവതി വെളിപ്പെടുത്തി. വിവാഹ കാര്യം പറയുമ്പോൾ എല്ലാം ബാബർ അസം ഒഴിഞ്ഞു മാറിയെന്നും യുവതി പറയുന്നു.

Also Read  സാമ്പത്തിക ശാസ്ത്രം അറിയാത്ത മോദിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന് രാഹുൽ ഗാന്ധി