പാക്കിസ്ഥാനിൽ കോവിഡ് ബാധിതരുടെ എണ്ണം 1000 കവിഞ്ഞു

ഇസ്ലാമാബാദ്: കൊറോണ വൈറസ് പാക്കിസ്ഥാനിലും കനത്ത ഭീതി പരത്തുന്നു. ഇതുവരെ രാജ്യത്തു 1000 ത്തോളം ആളുകൾക്ക് കോവിഡ് വൈറസ് സ്ഥിതീകരിച്ചു. വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്തു ലോക്ക് ഡൌൺ ഏർപ്പെടുത്താനുള്ള ജനങളുടെ ആവശ്യം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തള്ളികളയുകയാണ് ചെയ്തത്. നിലവിൽ വൈറസ് ബാധയേറ്റ് പാക്കിസ്ഥാനിൽ ഏഴ് പേർ മരണപ്പെട്ടിട്ടുണ്ട്.

ഇറാനിൽ നിന്നും എത്തിയ ആളുകളിൽ നിന്നുമാണ് പാക്കിസ്ഥാനിൽ ഏറ്റവും കൂടുതൽ വൈറസ് സ്ഥിതീകരിച്ചത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾക്കിടയിലേക്കും വൈറസ് പടരുകയാണ്. ഏറ്റവും കൂടുതൽ കൊറോണ ബാധിതർ സിന്ധ പ്രവിശ്യയിൽ നിന്നുമാണ്. ഇവിടെ മാത്രം 400 ൽ ആധികം ആളുകൾക്ക് വൈറസ് പിടിപെട്ടിട്ടുണ്ട്. പഞ്ചാബ് മേഖലയിൽ 296 പേർക്ക് വൈറസ് പിടിപെട്ടു. ഖെയ്ബർ മേഖലയിൽ 78 ഉം ബലൂചിസ്ഥാനിൽ 110 പേർക്കും ഇസ്ലാമാബാദിൽ 15 പേർക്കും വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്.