ഡൽഹി: മുൻ പാക് ക്രിക്കറ്റ് താരമായ ഷാഹിദ് അഫ്രീദി കാശ്മീരിനെതിരെ നടത്തിയ പരാമർശം വിവാദമായിരുന്നു. അഫ്രീദിയ്ക്ക് മറുപടിയുമായി ഉത്തർപ്രദേശ് മന്ത്രിയായ ആനന്ദ് സ്വരൂപ് രംഗത്തെത്തി. പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കുക തന്നെ ചെയ്യുമെന്നും അവിടെ ത്രിവർണ്ണ പതാക പാറിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് പാർലമെന്ററി കാര്യമന്ത്രി കൂടിയായ ആനന്ദ് സ്വരൂപാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കാശ്മീരിനെയും അധിക്ഷേപിച്ചു കൊണ്ടു ഷാഹിദ് അഫ്രീദി സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിനു മറുപടിയുമായി നിരവധി ബിജെപി നേതാക്കളും ക്രിക്കറ്റ് താരങ്ങളും മറ്റും രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിംഗ്, സുരേഷ് റെയ്ന, യുവരാജ് സിംഗ് എന്നിവർ വിഷയത്തിൽ പ്രതികരിച്ചിരുന്നു. അതിനു പുറമെയാണ് ഇപ്പോൾ ഉത്തർപ്രദേശിലെ മന്ത്രിയും രംഗത്തെത്തിയത്.