ഇസ്ളാമാബാദ്: പാകിസ്ഥാനിലെ കറാച്ചിയിൽ കഴിഞ്ഞദിവസം സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെയുണ്ടായ ഭീക-രാക്രമണത്തിൽ ഇന്ത്യയ്ക്ക് മേൽ പഴിചാരി പാകിസ്ഥാൻ. കറാച്ചിയിലെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യയാണെന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്ന് പാകിസ്താൻ പാർലമെന്റിൽ ആരോപണമുയർത്തി.
ജൂൺ 29ന് ആയുധങ്ങളുമായെത്തിയ നാലംഗസംഘം സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിന് നേരെ വെടിയുതിർക്കുകയും ഗ്രനേഡുകൾ എറിയുകയും ചെയ്ത സംഭവത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പോലീസുകാരനും കൊ-ല്ലപ്പെടുകയുണ്ടായി. എന്നാൽ അ-ക്രമവുമായി ബന്ധപ്പെട്ട് അതിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. എന്നാലിപ്പോൾ അതിനു പിന്നാലെയാണ് ഇന്ത്യയ്ക്കെതിരെ ഇമ്രാൻ പാർലമെന്റ് പ്രസ്താവന നടത്തിയിരിക്കുന്നത്.