പാഠപുസ്തകങ്ങൾക്ക് മേൽ സംഘപരിവാർ ഭീ-കരത കത്രിക വെയ്ക്കുമ്പോൾ പ്രതികരിച്ചേ മതിയാകൂവെന്ന് മുഹമ്മദ് റിയാസ്

ടിപ്പുസുൽത്താന്റെയും നബിയുടെയും യേശുവിനെയും മറ്റും പാഠഭാഗങ്ങൾ കർണാടകയിലെ പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ് ഇതുസംബന്ധിച്ച് ഫേസ്ബുക്ക്‌ കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശനം നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം…

“മനുഷ്യനെ വേർത്തിരിക്കുന്നത് കറുപ്പെന്നോ വെളുപ്പെന്നോ അല്ല, മറിച്ച് അവൻ ചെയ്യുന്ന കർമ്മങ്ങളാണ്” -മുഹമ്മദ് നബി, “തന്നെപ്പോലെ തന്റെ അയൽക്കാരെയും സ്നേഹിക്കുക” -യേശുക്രിസ്തു. ഒന്നും രണ്ടും ആംഗ്ലോ- മൈസൂർ യുദ്ധങ്ങളിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈനിക മുന്നേറ്റത്തെ ശക്തമായി പ്രതിരോധിക്കുകയും മൈസൂറിന്റെ സമ്പദ്‌വ്യവസ്ഥയെ ഗണ്യമായി വികസിപ്പിക്കുകയും ചെയ്ത ഹൈദരലി…
നാല് മൈലുകൾക്കുള്ളിൽ ഓരോ വിദ്യാലയങ്ങൾ പണിയണമെന്ന് ആഗ്രഹിച്ച.. വൈജ്ഞാനിക മേഖല വിപുലപ്പെടുത്തുന്നതിന് ഗ്രന്ഥശാലകൾ സ്ഥാപിച്ച.. തന്റെ ഭരണപ്രദേശങ്ങളിൽ മദ്യവും വേശ്യാവൃത്തിയും കഞ്ചാവ് കൃഷിചെയ്യുന്നതും കർശനമായി നിരോധിച്ച.. ബ്രിട്ടീഷ് കോളനിവിരുദ്ധ യുദ്ധനായകൻ ടിപ്പു….

മുഹമ്മദ് നബിയേയും യേശു കൃസ്തുവിനേയും ഹൈദരാലിയേയും ടിപ്പുവിനേയും പാഠപുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റുക വഴി മതമൈത്രിയുടെയും മാനവികതയുടെയും സ്നേഹസന്ദേശങ്ങളേയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്ര പാഠങ്ങളേയുമാണ് കർണാടക സർക്കാർ തമസ്കരിക്കുന്നത്. സഹവർത്തിത്തവും, സഹിഷ്ണുതയുമില്ലാത്ത കരുണ വറ്റിയ, ചരിത്രബോധമില്ലാത്ത മസ്തിഷ്കങ്ങളെ സൃഷ്ടിക്കുവാനുള്ള സംഘപരിവാറിന്റെ മറ്റൊരു ശ്രമം കൂടി.. ഇത്തവണ കർണാടകയിലാണ്.. കൽബുർഗിയുടെ തലയെടുത്ത കർണ്ണാടകയിലെ സംഘ്ഭീ-കരത പാഠപുസ്തങ്ങൾക്ക് മേൽ കത്രിക വെയ്ക്കുമ്പോൾ നാം പ്രതികരിച്ചേ മതിയാകൂ..