പാനൂർ : പാത്തിപ്പാലത്ത് ഒന്നരവയസുകാരി പുഴയിൽ വീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് യുവതിയുടെ മൊഴി. തന്നെയും കുഞ്ഞിനെയും ഭർത്താവ് ഷിജു പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് പത്തായക്കുന്ന് സ്വദേശിനി സോന (25) പൊലീസിന് മൊഴി നൽകി.
വെള്ളിയാഴ്ചയാണ് തലശേരി സ്വദേശി കെപി ഷിജുവിന്റെ ഭാര്യയും കതിരൂർ സ്കൂൾ അധ്യാപികയുമായ സോനയും, ഒന്നര വയസുകാരി മകളും പുഴയിൽ വീണത്. സോനയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് സോനയെ രക്ഷപ്പെടുത്തിയത്. എന്നാൽ കുഞ്ഞിനെ രക്ഷപ്പെടുത്താനായില്ല. തുടർന്ന് അഗ്നിശമന സേനയും നാട്ടുകാരും നടത്തിയ തിരച്ചലിൽ കുഞ്ഞിന്റെ മൃദദേഹം കണ്ടെത്തി.
പുഴയിൽ വീണ സോനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം കുഞ്ഞ് മരിച്ച വിവരം സോനയെ അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഭർത്താവ് തള്ളിയിട്ടതാണെന്ന സോനയുടെ മൊഴിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സോനയുടെ ഭർത്താവ് ഷിജുവിനെ കണ്ടെത്തിയിട്ടില്ല.