പാമ്പിനെ പിടിക്കാനെത്തിയ യുവാവിന് കടിയേറ്റ് ദാരുണാ-ന്ത്യം: ഒടുവിൽ വാവ സുരേഷെത്തി പാമ്പിനെ പിടികൂ

തിരുവനന്തപുരം: വീട്ടുമുറ്റത്ത് പാമ്പിനെ കണ്ടതിനെ തുടർന്ന് ഭയന്നു വിളിച്ചതനുസരിച്ചു പാമ്പിനെ പിടികൂടാനെത്തിയ യുവാവിന് പാമ്പിന്റെ കടിയേറ്റ് ദാരുണാ-ന്ത്യം. ശാസ്താവാട്ടം റുബീന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകൻ സക്കീർ ഹുസൈൻ (30) ആണ് മ-രിച്ചത്. നാവായിക്കുളം ഇരുപ്പത്തെട്ടാം മൈൽ കാഞ്ഞിരംവിളയിൽ നിന്നുമുള്ള ഫോൺ കാളിന്റെ അടിസ്ഥാനത്തിലാണ് സാക്കിർ പാമ്പിനെ പിടിക്കാനെത്തിയത്. രാത്രിയിൽ എട്ടരയോടെ സ്ഥലത്തെത്തി മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടയിൽ കടിയേൽക്കുകയായിരുന്നു.

കടിയേറ്റതിനെ തുടർന്ന് തളർന്നു താഴെ വീണ സക്കീറിന്റെ വായിൽ നിന്നും നുരയും പതയും വന്നതിനെ തുടർന്ന് നാട്ടുകാർ ഉടനെ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സക്കറിനെ കടിച്ച പാമ്പിനെ ഒടുവിൽ വാവ സുരേഷ് എത്തി പിടികൂടുകയായിരുന്നു.