പാമ്പ് കടിയേറ്റ് ചികിത്സയിലിരുന്ന യുവതിയെ വീണ്ടും പാമ്പ് കടിച്ചു: ഉത്രയ്ക്ക് ദാരുണാന്ത്യം

കൊല്ലം: പാമ്പുകടിയേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ വീണ്ടും പാമ്പ് കടിച്ചു മരിച്ചു. വെള്ളലശ്ശേരി വീട്ടിൽ വിജയ് സേനയും മണിയുടെയും മകളായ ഉത്രയാണ് (25) മരിച്ചത്. മൂന്ന്മാസം മുൻപ് ഭർത്താവിന്റെ വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി യുവതിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു.

കഴിഞ്ഞ ദിവസം യുവതിയെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് അഞ്ചലിലെ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. എന്നാൽ എത്തും മുൻപേ മരണം സംഭവിച്ചിരുന്നു. റൂമിൽ നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെത്തിയിരുന്നു. തുടർന്ന് പാമ്പ് കടിയേറ്റാണ് മരണം സംഭവിച്ചതെന്നുള്ള കാര്യം മനസിലാക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സൂരജാണ് ഉത്രയുടെ ഭർത്താവ്. മകൻ ധ്രുവ്.

  സന്യാസിമാരെ ക്രൂരമായി കൊല പ്പെടുത്തിയിട്ട് ഫ്ലാഷ് ന്യൂസില്ല, അന്തിചർച്ചയില്ല, മെഴുകുതിരി കത്തിക്കലില്ല: ഉത്തർപ്രദേശിലെ പശുവിന്റെ കേസായിരുന്നേൽ ചാനലുകൾ തകർത്തേനെ

Latest news
POPPULAR NEWS