പായിപ്പാട്ടെ സമരത്തിൽ ബംഗ്ളാദേശി ബന്ധമെന്ന് സംവിധായകന്‍ ജോൺ ഡിറ്റോ

കോട്ടയത്തെ പായിപ്പാട്ടിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ റോഡിലിറങ്ങിയ സംഭവത്തിനു പിന്നിൽ ബംഗ്ളാദേശി – റോഹിങ്ക്യൻ ആളുകൾ പ്രവർത്തിച്ചിട്ടുണ്ടോ എന്ന സംശയത്തിൽ സംവിധായകനായ ജോൺ ഡിറ്റോ രംഗത്ത്. ഇത് സംബന്ധിച്ച് അദ്ദേഹം ഫേസ്ബൂക്കിലൂടെയാണ് കുറിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം…

പായിപ്പാട്ടെ സമരത്തിൽ ബംഗ്ലാദേശീ ഗന്ധം.റോഹീങ്കൻ ടച്ച് സ്പഷ്ടം.

പിന്നിലാരെന്ന് മനസ്സിലായെന്ന് ബഹു:കളക്റ്റർ സുധീർ ബാബു..

ഇത് ഗൂഢമായി സംഘടിപ്പിക്കപ്പെട്ടതാണ്.
രാജ്യ വിരുദ്ധമാണ്.
കേരളത്തിൽ CAA വിരുദ്ധ സമരം അതിഥി തൊഴിലാളികൾ നടത്തിയ പായിപ്പാട്ടിലാണ്
ലോക്ക് ഡൗൺ തെറ്റിച്ച് പ്രത്യക്ഷ സമരം ചെയ്തിരിക്കുന്നത്.
ആരാണിവരെ Sponടor ചെയ്തിരിക്കുന്നതെന്നു വരും ദിനം മനസ്സിലാകും.
ഡൽഹിയിലെ പലായനവുമായി താരതമ്യപ്പെടുത്തരുത്.
കാരണം അവിടെ അശരണരായവർ മടങ്ങിപ്പോകാൻ നിർബ്ബന്ധിക്കപ്പെട്ട് പലായനം ചെയ്യുകയായിരുന്നു. ഇവിടെ തെരുവിലിറങ്ങി നിയമം ലംഘിക്കുകയാണ്.
ഇവിടെ അപകടം തന്നെയെന്ന സൂചനയുണ്ട്.
സംസ്ഥാന ഗവൺമെന്റ്
സമരത്തെ അടിച്ചൊതുക്കുക തന്നെ വേണം.
ഭക്ഷണവും സൗകര്യങ്ങളും നൽകിപ്പോരുന്നുണ്ട്.

  പായിപ്പാട്ടെ പ്രതിഷേധം: സർക്കാർ കണ്ണുതുറക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

Latest news
POPPULAR NEWS