പാളം മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി അച്ഛനും മകൾക്കും ദാരുണാന്ത്യം

മലപ്പുറം : താനൂർ തലക്കടത്തൂർ സ്വദേശികളായ അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു. അസീസ് (42), മകൾ അജ്വ മർവ (10) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി താനൂരിനും തിരൂരിനുമിടയിലാണ് അപകടം നടന്നത്. പാളം മുറിച്ച് കടക്കുന്നതിനിടയിൽ മംഗലാപുരം – ചെന്നൈ എക്‌സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്.

  ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീകാതിക്രമണം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു

അസീസ് സംഭവസ്ഥലത്ത് വെച്ച് മരിച്ചു മകൾ അജ്വ മർവ യെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃദദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Latest news
POPPULAR NEWS