പാവക്കുളം വിഷയത്തിലെ ആതിര സൈബർ ആക്രമണം കാരണം മൂന്നു ദിവസത്തോളമായിട്ട് പുറത്തിറങ്ങിയിട്ടില്ല

കൊച്ചി: പാവക്കുളം ക്ഷേത്രത്തിൽ പൗരത്വ ഭേദഗതി നിയമത്തെ സപ്പോർട്ട് ചെയ്തുകൊണ്ട് നടന്ന പരിപാടിയിൽ വന്നു പ്രശ്നം സൃഷ്ക്കാൻ ശ്രമിച്ച ആതിര മൂന്ന് ദിവസത്തോളമായി സൈബർ ആക്രമണം കാരണം പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞു. യുവതിയുടെ പേരിൽ ഫേക്ക് അകൗണ്ടുകൾ വഴി വ്യാജപ്രചരണം നടത്തുകയാണെന്നും അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക ആണെന്നും യുവതി പറയുന്നു.

Advertisements

വർഷങ്ങളായി ആതിര താമസിക്കുന്ന ഹോസ്റ്റലിന്റെ അടുത്താണ് പരിപാടി നടന്നതെന്നും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ടുള്ള പരിപാടി കണ്ടപ്പോൾ പ്രതികരിക്കാൻ തനിക്ക് തോന്നിയെന്നും അതിനായാണ് പരിപാടി നടക്കുന്നിടത്തേക്ക് പോയതെന്നും യുവതി പറയുന്നു. അവരോട് ചേച്ചി എന്ന് വിളിച്ചുകൊണ്ടു മാന്യമായിട്ടാണ് സംസാരിച്ചതെന്നാണ് യുവതി പറയുന്നത്.

Advertisements

അവർ തന്നോട് തട്ടിക്കയറുകയായിരുന്നുവെന്നും തന്റെ വീഡിയോ മൊബൈലിൽ പകർത്തുകയും ചെയ്തെന്നു യുവതി പറയുന്നു. എന്നാൽ പവിത്രമായ ക്ഷേത്രത്തിൽ ചെരിപ്പ് പോലും ഊരാതെയാണ് ആതിര കയറിയത്. അതിന്റെ ഫോട്ടോ അടക്കം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതാണ്. ആതിര ക്ഷേത്രത്തിലെത്തി പരിപാടി അലങ്കോലപെടുത്താൻ ശ്രമിക്കുകയായിരുന്നെന്നാണ് അവിടെ ഉണ്ടായിരുന്ന വിശ്വാസികൾ പറയുന്നത്. വനിതാ കമ്മീഷൻ ആതിരയ്ക്കു പിന്തുണ നൽകിയിട്ടുണ്ടന്നും യുവതി പറയുന്നു. യുവതിക്ക് നേരെ നടന്ന സംഭവം അന്വേഷിക്കുമെന്ന് ജോസഫൈൻ പറഞ്ഞു.

Advertisements
- Advertisement -
Latest news
POPPULAR NEWS