പാർട്ടിയിൽ നിന്നും ദുരനുഭവം ; സിപിഎം രക്തസാക്ഷിയുടെ സഹോദരി ബിജെപി സ്ഥാനാർഥി

കോഴിക്കോട് : സിപിഎം രക്തസാക്ഷി വിജുവിന്റെ സഹോദരി ആശ സിപിഎം വിട്ട് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. സിപിഎം ന്റെ അവഗണനയിൽ മനം മടുത്താണ് പാർട്ടി വിട്ടതെന്ന് ആശ പറയുന്നു. കോഴിക്കോട് വേങ്ങേരി സ്വദേശിയാണ് ആശ. അതേസമയം ആശയ്ക്ക് സിപിഎം മായി ബന്ധമില്ലെന്ന് സിപിഎം പ്രവർത്തകർ പറയുന്നു.

പാർട്ടിയിൽ നിന്നും നേരിട്ട മോശമായ അനുഭവങ്ങളാണ് ഓർമ്മവച്ച നാൾമുതലുള്ള രാഷ്ട്രീയ പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ കാരണമെന്നും ആശ പറയുന്നു.