പാർട്ടി പ്രവർത്തകർക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി നേരിട്ട് ബന്ധമില്ലെന്ന് സിപിഎം സെക്രട്ടറി എ വിജയരാഘവൻ

തിരുവനന്തപുരം : പാർട്ടി പ്രവർത്തകർക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി നേരിട്ട് ബന്ധമില്ലെന്ന് സിപിഎം സെക്രട്ടറി എ വിജയരാഘവൻ. ഡിവൈഎഫ്ഐ നേതാവിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞപ്പോൾ തന്നെ നടപടിയെടുത്തെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഒരിക്കലും കൊട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളവരെ പാർട്ടിയിൽ വെച്ച് പൊറുപ്പിക്കില്ലെന്നും അംഗീകരിക്കില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.

പാർട്ടി പ്രവർത്തകർക്ക് വ്യക്തിപരമായി പറ്റുന്ന പിഴവുകൾ പോലും സംരക്ഷിക്കുന്ന നിലപാടുള്ളവരല്ല തങ്ങളെന്നും അത്തരം നിലപാടാണ് സ്വർണക്കടത്ത്‌ കേസിലും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ചില നിഷ്കളങ്ക മാധ്യമ പ്രവർത്തകർ ഉണ്ടെന്നും അത്തരം ആളുകളാണ് ഇതൊക്കെ ഏറ്റു പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  സ്‌കൂൾ കലോൽത്സവം കണ്ട് മടങ്ങിയ യുവാക്കൾ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു

Latest news
POPPULAR NEWS