പാർട്ടി ശക്തി കേന്ദ്രങ്ങളിൽ ബിജെപി വളരുന്നു, ഗൗരവമായി കാണണം ; തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം : പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ ബിജെപി വളരുകയാണെന്നും അത് അവഗണിക്കരുതെന്നും തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട്. വർക്കല താലൂക്ക്, ചിറയിൻകീഴ്, ആറ്റിങ്ങൽ തുടങ്ങിയ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ ബിജെപി വെല്ലുവിളി ഉയർത്തുകയാണെന്ന് ഇത് ഗൗരവത്തിൽ എടുക്കണമെന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പാർട്ടി കുടുംബാംഗങ്ങൾ ബിജെപിയോട് അനുഭവം പുലർത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ജാതി സംഘടനകളെ മുൻ നിർത്തി പാർട്ടിയുടെ പരമ്പരാഗത വോട്ടർമാർക്കിടയിലേക്ക് കടന്ന്കയറാനുള്ള ബിജെപിയുടെ ശ്രമം തടയണമെന്നും റിപ്പോർട്ടിൽ പറയുന്നു.

  അമ്മയെ ആശുപത്രിയിൽ എത്തിച്ചത് മുതൽ പ്രണയം ; ഒരു യുവാവിനെ വിവാഹം ചെയ്ത് ഇരട്ട സഹോദരിമാർ

അതേസമയം നഗരമേഖലയിലും ബിജെപി ശക്തിപെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ചില സ്ഥലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഉദ്ഘടനത്തിന് ശേഷം പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Latest news
POPPULAR NEWS