ഡൽഹി: പ്രധാനമന്ത്രിയുടെ പിഎം കെയറിലേക്ക് മാസം 50000 രൂപ വീതം സംഭാവന നൽകാനുള്ള തീരുമാനവുമായി സംയുക്ത സൈനിക മേധാവി ജനറൽ വിപിൻ റാവത്ത്. കൊറോണാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ആരംഭിച്ച ധനസമാഹരണ പദ്ധതിയാണ് പിഎം കേസ് ഫണ്ട്. തന്റെ ശമ്പളത്തിൽ നിന്നും മാസംതോറും അൻപതിനായിരം രൂപ വീതം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പിടിച്ചു കൊള്ളാൻ ആവശ്യപ്പെട്ടുകൊണ്ട് വിപിൻ റാവത്ത് സർക്കാറിന് കത്തയച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഏപ്രിൽ മാസത്തെ ശമ്പളത്തിൽ നിന്നും അമ്പതിനായിരം രൂപ പിഎം കെയർ ഫണ്ടിലേക്ക് പിടിച്ചിരുന്നു. ഇത്തരത്തിൽ എല്ലാമാസവും ഒരു ദിവസത്തെ ശമ്പളം പിഎം കെയർ ഫണ്ടിലേക്ക് നൽകുന്നതിനു വേണ്ടിയുള്ള സംവിധാനവും രാജ്യത്തെ പ്രതിരോധ മേഖലയിൽ ജോലിചെയ്യുന്നവർക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് നിർബന്ധിതവും അല്ല.