പിഎസ്‌സി നിയമന തട്ടിപ്പ് കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം : പിഎസ്‌സി നിലവിൽ നിയമനത്തട്ടിപ്പിന്റെ കേന്ദ്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പി​എ​സ്‍​സി പ​രീ​ക്ഷ​ക​ളു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടുവെന്നും ഈ സാ​ഹ​ച​ര്യ​ത്തി​ല്‍ ചെ​യ​ര്‍​മാ​നേ​യും അം​ഗ​ങ്ങ​ളേ​യും അടക്കമുള്ളവരെ മാ​റ്റി നി​ര്‍​ത്തി​യു​ള്ള അ​ന്വേ​ഷ​ണം നടത്തണമെന്നും കെ.​സു​രേ​ന്ദ്ര​ന്‍ ആവശ്യപ്പെട്ടു.

മു​ഖ്യ​മ​ന്ത്രി​യു​ടെ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പിഎസ്‌സി പ​രീ​ക്ഷ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യ​ത്തിന്റെ നി​ഴ​ലി​​ൽ നിൽക്കുന്നത്. പോ​ലീ​സ് കോ​ണ്‍​സ്‍​റ്റ​ബി​ള്‍ പ​രീ​ക്ഷ ത​ട്ടി​പ്പി​ലെ അ​ന്വേ​ഷ​ണം അട്ടിമറിച്ചെന്നും സു​രേ​ന്ദ്ര​ന്‍ ആരോപിച്ചു.