പിഞ്ച് കുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു

കന്യാകുമാരി : കുഴിത്തുറയിൽ പിഞ്ച് കുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു. കുഴിത്തുറ കഴുവൻതിട്ട കോളനിയിൽ താമസിക്കുന്ന ജപഷൈന്റെ ഭാര്യ വിജി (27) ആണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച വൈകുന്നേരം വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം നടന്നത്.

രണ്ടു വയസ് പ്രായമുള്ള മകളെയും ആറു മാസം പ്രായമുള്ള ഇളയ മകളെയും ബക്കറ്റിൽ വെള്ളം നിറച്ച് അതിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് വിജി തൂങ്ങി മരിച്ചത്. പുറത്ത് പോയ ഭർതൃ മാതാവ് തിരിച്ചെത്തിയപ്പോഴാണ് വിജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുഞ്ഞുങ്ങളെ തിരഞ്ഞപ്പോഴാണ് വീടിന്റെ പുറക് വശത്ത് ബക്കറ്റിൽ കുഞ്ഞുങ്ങളുടെ മൃദദേഹം കണ്ടെത്തിയത്.

  തിരുവനന്തപുരത്ത് മകനെ ലൈംഗീകമായി പീഡിപ്പിച്ച വീട്ടമ്മ അറസ്റ്റിൽ

വിജിയുടെ ഭർത്താവ് ജപഷൈൻ വർക്കലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി ഗണേശന്റെ നേതൃത്വത്തിൽ സംഭവം നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. മൃദദേഹങ്ങൾ കുഴിത്തുറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രി നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

Latest news
POPPULAR NEWS