പിടിച്ചെടുത്ത കാറിൽ പോലീസിന്റെ കറക്കം ; ട്രാക്കിംഗ് സംവിധാനമുപയോഗിച്ച് കാർ ലോക്ക് ചെയ്ത് കാർ ഉടമ പൊലീസിന് കൊടുത്തത് എട്ടിന്റെ പണി

ലക്നൗ : കാറുകൾ തമ്മിൽ ചെറുതായി മുട്ടിയതിന്റെ പേരിൽ തർക്കം നടന്നതിനെ തുടർന്ന് പിടിച്ചെടുത്ത കാറുമായി പോലീസ് കറങ്ങാൻ പോയി. കാർ ഉടമ ട്രാക്കിങ് സംവിധാനമുപയോഗിച്ച് കാർ ലോക്ക് ചെയ്തു. പുറത്തിറങ്ങനാവാതെ പോലീസ് അവസാനം ക്ഷമ ചോദിച്ച് പുറത്തിറങ്ങി. ലക്‌നാവിലാണ് പോലീസിനെ കുടുക്കിയ സംഭവം നടന്നത്.

തർക്ക പരിഹാരത്തിനിടെ കാർ പോലീസ് പിടിച്ചെടുത്തു. പ്രശ്ന പരിഹരിച്ചതോടെ കാർ എടുക്കാൻ പോലീസ് സ്റ്റേഷനിൽ ചെന്ന കാർ ഉടമയ്ക്ക് അവിടെ കാർ കണ്ടെത്താൻ സാധിച്ചില്ല. പോലീസ് സ്റ്റേഷനിൽ കാർ കാണാത്തതോടെ കാറുടമ തന്റെ കയ്യിലെ ട്രാക്കിങ് ഡിവൈസ് വച്ച് കാർ ലോക്ക് ചെയ്തു. ഇതോടെ കറങ്ങാൻ പോയ പോലീസുകാർ വിരണ്ടു. കാർ ഉടമയെ വിളിച്ച് ലോക്ക് മാറ്റാൻ അഭ്യർത്ഥിച്ചു. എന്നാൽ മൂന്ന് മണിക്കൂറിന് ശേഷം മാത്രമാണ് കാർ ഉടമ ലോക്ക് മാറ്റിയത്. പോലീസ് കറങ്ങാൻ പോയതല്ലെന്നും മറ്റൊരു കേസിന്റെ ആവശ്യത്തിനായി പോയതാണെന്നും പിന്നീട് പോലീസ് പ്രതികരിച്ചു.