പിടിച്ച് പൂട്ടി ഇടണം ; റിമ കല്ലിങ്കലിന്റെ പുതിയ ഡാൻസ് വീഡിയോയ്‌ക്കെതിരെ ആരാധകർ

ശ്യാമ പ്രസാദ് സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് റിമ കല്ലിങ്കൽ. ആദ്യ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതോടെ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും തന്റെ രണ്ടാമത്തെ ചിത്രമായ നീലത്താമരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. കേരള കഫെ, ഹാപ്പി ഹസ്ബൻഡ്, നിദ്ര, 22 ഫി മെൽ കോട്ടയം തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചു.
rima kallingal

കുട്ടികാലം മുതൽ നൃത്തം അഭ്യസിച്ച താരത്തിന് ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി വേദികളിൽ നൃത്തം അഭ്യസിക്കാനുള്ള അവസരമുണ്ടായിരുന്നു. താരത്തിന്റെ സിനിമ പോലെ തന്നെ നൃത്തവും ആരാധകർ ഏറ്റെടുത്തിരുന്നു. നിദ്ര, 22 ഫീമെയ്ൽ കോട്ടയം എന്നീ രണ്ടു ചിത്രങ്ങൾക്ക് മികച്ചനടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയെടുക്കാൻ താരത്തിന് സാധിച്ചു.
rima kallingal pic

ഒരു നടി എന്നതിലുപരി മോഡലിംഗ് രംഗത്തും താരം സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കുകയും സമൂഹത്തിലെ നിരവധി വിഷയങ്ങളിൽ തന്റേതായ അഭിപ്രായങ്ങൾ താരം പങ്കുവെയ്കാറുമുണ്ട്. ചില വിവാദങ്ങളിലും താരത്തിന്റെ പേര് ഉയർന്നു കേട്ടിരുന്നു.
rima kallingal photo

  അത് ചെയ്യുന്നെങ്കിൽ ഫഹദ് ഫാസിലിനൊപ്പം ചെയ്യാനാണ് ആഗ്രഹം ; തുറന്ന് പറഞ്ഞ് മഡോണ സെബാസ്റ്റ്യൻ

ഇപ്പോഴിത തന്റെ ഒരു കിടിലൻ ഡാൻസ് വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. റൈസ് എന്ന ക്യാപ്ഷ്യനോടു കൂടിയാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പാറക്കെട്ടുകളും കടൽ തീരവും കേന്ദ്രികരിച്ചുള്ള വീഡിയോ നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അറിയപ്പെടുന്ന സാഹിത്യകാരി മായ എയ്ഞ്ചലാവിനുള്ള ആദരവ് ആയിട്ടാണ് താരം ഈ വീഡിയോ ചെയ്തിട്ടുള്ളത്. താരം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പ്രേക്ഷകർക്കിടയിൽ എത്തിച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ വയറലായി മാറിയിരിക്കുകയാണ്. നിരവധിയാളുകൾ വീഡിയോ കണ്ട് താരത്തിന് പിന്തുണയുമായെത്തി ചിലർ വീഡിയോ കണ്ട് കാര്യം മനസിലായില്ലെന്നും ഡാൻസ് ചെയ്ത ആളെ പിടിച്ച് പൂട്ടിയിടണമെന്നും ആവിശ്യപ്പെട്ട് രംഗത്തെത്തി.

Latest news
POPPULAR NEWS