കോട്ടയം : കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ പേരിൽ വിശ്വാസികൾ കുർബാനയും മധ്യസ്ഥപ്രാർത്ഥനയും നടത്തി. തീർത്ഥടന കേന്ദ്രമായ മഞ്ഞിനിക്കരയിലാണ് സംഭവം. ഓർത്തഡോക്സ് യാക്കോബായ പള്ളി തർക്കത്തെ തുടർന്ന് ഇടവക പള്ളികളിൽ യാക്കോബായ വിശ്വാസികളുടെ ശവസംസ്കാര ചടങ്ങുകൾ നടത്താൻ അനുവാദമില്ലായിരുന്നു.
സംസ്ഥാന സർക്കാർ പ്രത്യേക ഓർഡിനൻസ് ഇറക്കിയാണ് പ്രശ്‍നം പരിഹരിച്ചത്. ഇതിനുള്ള നന്ദി സൂചകമായാണ് പിണറായി വിജയൻറെ പേരിൽ കുർബാനയും മദ്യസ്ഥപ്രാർത്ഥനയും പ്രാർത്ഥനയും നടത്തിയത്. മുഖ്യമന്ത്രി ഇരട്ട ചങ്കനല്ല മൂന്ന് ചങ്കുള്ളയാളാണെന്ന് യാക്കോബായസഭ സീനിയര്‍ മെത്രാപ്പൊലീത്താ കുര്യാക്കോസ് മാര്‍ ദിയസ്കോറസ് പറഞ്ഞു.