പിണറായി വിജയൻ സംസാരിക്കുന്നത് അമിത് ഷായുടെ ഭാഷയിലാണെന്നു രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹല്ല് കമ്മിറ്റികൾ നടത്തുന്ന പ്രക്ഷോപപരിപാടികളിൽ എസ് ഡി പി ഐ പോലുള്ള സംഘടനയിലെ തീവ്രസ്വഭാവമുള്ളവർ നുഴഞ്ഞു കയറുന്നുണ്ടെന്നും അവർ അക്രമവും മതസ്പർദ്ധയും വളർത്താനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. മോവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അലനെയും താഹയെയും അറെസ്റ്റ്‌ ചെയ്ത സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രിയ്ക്കെതിരെ നിയമസഭയിൽ രൂക്ഷവിമർശനം നടത്തിയിരിക്കുകയാണ്.

അലനെയും താഹയെയും ഒരു തെളിവുകൾ പോലും ഇല്ലാതെയാണ് അറെസ്റ്റ്‌ ചെയ്തതെന്നും എൻ ഐ എയ്ക്ക് കൈമാറിയതെന്നും രമേശ്‌ ചെന്നിത്തല നിയമസഭയിൽ പറഞ്ഞപ്പോൾ മുഖ്യമന്ത്രി പരന്ജ മറുപടി കേട്ട് അതിശയിച്ചു പോയെന്നും അദ്ദേഹം പറഞ്ഞു. ഒരു നിമിഷം താൻ ലോക്സഭയിലാണോ അതോ രാജ്യസഭയിലാണോ എന്ന് ചിന്തിച്ചു പോയെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. യു എ പി എ ചുമത്തിയ ഒരു കേസിനെ പിണറായി വിജയൻ ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്നും കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചതെന്നും രമേശ്‌ ചെന്നിത്തല നിയമസഭയിൽ വ്യക്തമാക്കി.