പിതാവിന് പിറകെ സഹോദരിയെ പീഡിപ്പിച്ച സഹോദരനും പോലീസ് പിടിയിൽ

സഹോദരിയെ പീഡിപ്പിച്ച സഹോദരൻ പോലീസ് പിടിയിൽ വളാഞ്ചേരിയിൽ പ്രായപൂർത്തിയാവാത്ത സ്വന്തം സഹോദരിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പേരിൽ ഇവരുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു തുടർന്ന് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് സഹോദരനും പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയത്.

പെൺകുട്ടി ഉൾപ്പെടെ മൂന്ന് സഹോദരിമാരെയും പിതാവ് പീഡിപ്പിച്ചിരുന്നു. മാസങ്ങൾക്ക് മുൻപാണ് പോലീസ് പിതാവിനെ അറസ്റ്റ് ചെയ്തത്. ചൈൽഡ് വെൽഫെയർ സംഘം നേരത്തെ തന്നെ ഇവരെ സംരക്ഷണം ഏറ്റെടുത്തിരുന്നു അതിനു ശേഷം നടത്തിയ കൗൺസിലിംഗിലാണ് സഹോദരനും പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തിയത്.