പിതാവ് വീടിന് തീകൊളുത്തിയായതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി

ഇടുക്കി : പുറ്റടിയിൽ പിതാവ് വീടിന് തീകൊളുത്തിയായതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി. രവീന്ദ്രൻ,ഉഷ ദമ്പതിമാരുടെ മകൾ ശ്രീധന്യയാണ് മരിച്ചത്. വീടിന് തീ പിടിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ശ്രീധന്യ മൂന്ന് ദിവസത്തോളമായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ശ്രീധന്യയുടെ പിതാവ് രവീന്ദ്രനും, മാതാവ് ഉഷയും നേരത്തെ പൊള്ളലേറ്റ് മരിച്ചിരുന്നു. പുതിയ വീട് പണിയുന്നതിനായി രവീന്ദ്രനും കുടുംബവും താല്കാലികമായി നിർമ്മിച്ച ഷെഡിൽ താമസിച്ച് വരികയായിരുന്നു. ഷോർട് സർക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്നാണ് നേരത്തെ കരുതിയിരുന്നത് എന്നാൽ കുടുംബ പ്രശ്നങ്ങളെ തുടർന്ന് രവീന്ദ്രൻ വീടിന് തീ കൊളുത്തി ആത്മത്യ ചെയ്തതാണെന്നാണ് പോലീസ് നൽകുന്ന വിവരം.

  ഞാൻ അവളെ രാജകുമാരിയെ പോലെ ആണ് അയച്ചത് പക്ഷെ അവളെ അവസാനമായി കണ്ടപ്പോൾ അവൾ പിച്ചക്കാരിയെ പോലെയായിരുന്നു ; പൂനെയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

ആത്മഹത്യ സംബന്ധിച്ച് കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ രവീന്ദ്രൻ അയച്ച സന്ദേശങ്ങൾ പൊലീസിന് ലഭിച്ചു. മരണപ്പെട്ട ശ്രീധന്യയുടെ മൃതദേഹം ആശുപത്രി നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Latest news
POPPULAR NEWS