പിരിയാനാകാത്ത സൗഹൃദം വിവാഹം നിശ്ചയിച്ചതോടെ കടുത്ത മാനസീക സംഘർഷം ; ആറ്റിൽ ചാടിയ പെൺകുട്ടികളെ കുറിച്ച് പോലീസ്

കോട്ടയം : പിരിയാനാകാത്ത സൗഹൃദമാണ് വൈക്കത്ത് ആറ്റിൽ ചാടി ആത്മഹത്യാ ചെയ്ത അമൃതയും ആര്യയും തമ്മിലുണ്ടായിരുന്നതെന്ന് പോലീസ്. ഇരുവരും ഉറ്റ സുഹൃത്തുക്കളയായിരുന്നു. എപ്പഴും ഒന്നിച്ചേ എവിടെയും പോകാറുള്ളൂ ഇരുവരും പരസ്പരം വീടുകളിൽ താമസിക്കാറുണ്ടായിരുന്നു.
murinjapuzha
അമൃതയ്ക്ക് വിവാഹം നിശ്ചയിച്ചതോടെ ഇരുവരും കടുത്ത മാനസീക സംഘര്ഷത്തിലായിരുന്നു എന്ന് പോലീസ് പറയുന്നു. വിവാഹത്തോടെ സൗഹൃദം നഷ്ടപ്പെടുമെന്ന ഭയമാണോ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന അന്വേഷണത്തിലാണ് പോലീസ്.

Also Read  പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ ചെയ്ത തെറ്റിന്റെ ധാർമിക ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കാണെന്ന് രമേശ് ചെന്നിത്തല