പിഴ അടക്കാൻ വന്ന യുവതിയുമായി ബന്ധം സ്ഥാപിച്ചു, വീട്ടിൽ വസ്ത്രം മറുകയായിരുന്ന യുവതിയുടെ സ്വകാര്യ ഭാഗത്ത് കയറി പിടിച്ചു ; യുവതിയെ പീഡിപ്പിച്ച പോലീസുകാരൻ ഒളിവിൽ

കൊച്ചി: ഭർത്താവ് ഗൾഫിലുള്ള യുവതിയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ എസ് ഐ ഒളിവിൽ. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ എസ്ഐ ബാബു മാത്യുവാണ് മുളന്തുരുത്തി സ്വദേശിയായ യുവതിയെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്ഐ ഒളിവിൽ പോയിരിക്കുന്നത്.

പോലീസ് സ്റ്റേഷനിൽ പിഴ ഈടാക്കാനായി എത്തിയ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് ഒരു വർഷക്കാലത്തോളം തന്നെ ലൈംഗികമായി പീഡിപ്പിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് 37 കാരിയായ യുവതി കൊച്ചി ഡിസിപി ജി പൂങ്കുഴലിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുളന്തുരുത്തി പോലീസ് എസ്ഐക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ മജിസ്ട്രേറ്റിന് മുമ്പാകെ 164 പ്രകാരം യുവതി മൊഴി നൽകുകയുമുണ്ടായി. മുളന്തുരുത്തി സ്റ്റേഷനിൽ എസ്ഐയായി ജോലി ചെയ്തുവരികെയാണ് യുവതിയുമായി പരിചയത്തിലാവുകയും പീഡിപ്പിക്കുകയും ചെയ്യുന്നത്.

പരാതി നൽകാനായി സ്റ്റേഷനിലെത്തിയ യുവതിയുടെ ഫോൺ നമ്പർ കൈക്കലാക്കുകയും നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും സൗഹൃദത്തെ മുൻനിർത്തിക്കൊണ്ട് ഇയാൾ പലപ്പോഴായി യുവതിയുടെ വീട്ടിലെത്തുകയുമായിരുന്നു. ഒരു ദിവസം യുവതി വീട്ടിൽ തുണി മാറിക്കൊണ്ടിരുന്ന സമയത്ത് മുറിയിലേക്ക് കടന്നു വരികയും യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നുണ്ട്. പിന്നീട് ഇക്കാര്യങ്ങൾ പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ട് നിരന്തരം പീഡിപ്പിക്കാൻ തുടങ്ങിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.