പീഡനകേസ് പ്രതിയുടെ മരണം ; പോലീസ് കൊലപ്പെടുത്തി കെട്ടി തൂകിയതെന്നാണ് പ്രതിയുടെ പിതാവ്

പീഡനകേസിൽ അറസ്റ്റിലായ പ്രതി മനു മനോജിനെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ പിതാവ്. കഴിഞ്ഞ ദിവസം മനു മനോജിനെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ പോലീസ് ഉദ്യോഗസ്ഥർ മകനെ കൊലപ്പെടുത്തി കെട്ടി തൂകിയതെന്നാണ് മനുവിന്റെ പിതാവ് മനോജ് ആരോപിക്കുന്നത്.

മനുവും പെൺകുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നതായും രണ്ടു വീട്ടുകാരും വിവാഹക്കാര്യം സംസാരിക്കുകയും പ്രായപൂർത്തിയായതിന് ശേഷം വിവാഹം നടത്താം എന്ന് ഉറപ്പ് നൽകിയതായും മനുവിന്റെ പിതാവ് പറയുന്നു. പെൺകുട്ടിയുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥനാണ് ഈ കേസിന് പിന്നിലെന്നും മനോജ് പറയുന്നു.

സോഷ്യൽ മീഡിയയിൽ നടന്ന പ്രചാരണത്തിൽ മനം നൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്നും മനോജ് പറയുന്നു.