തിരുവനന്തപുരം : കൊട്ടിയൂർ പീഡനകേസിലെ പ്രതിയായ വൈദികന് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി പീഡനത്തിന് ഇരയായ പെൺകുട്ടി കോടതിയെ സമീപിച്ചതിന് പിന്നാലെ പീഡനത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് കാണിച്ച് പ്രതി റോബിൻ വടക്കുംചേരിയും കോടതിയെ സമീപിച്ച സംഭവത്തിൽ വിമർശനവുമായി സിസ്റ്റർ ജെസ്മി.
വൈദികൻ ഈ പെൺകുട്ടിയെ വിവാഹം കഴിച്ചാൽ ഇതിന് മുൻപുള്ള പെൺകുട്ടികൾ ഞങ്ങളെയും വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വന്നാൽ വൈദീകൻ എന്ത് ചെയ്യുമെന്ന് സിസ്റ്റർ ജെസ്മി ചോദിക്കുന്നു. സുപ്രീം കോടതി കാര്യങ്ങൾ വിവേകത്തോടെ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിസ്റ്റർ ജെസ്മി പറഞ്ഞു.
റോബിൻ ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി മാത്രമാണ് ഇപ്പോൾ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പറയുന്നതെന്നും. അയാളുടെ മുൻകാലങ്ങൾ ചികഞ്ഞ് നോക്കിയാൽ നിരവധി പെൺകുട്ടികളുമായി ബന്ധമുള്ളതായി മനസിലാകുമെന്നും സിസ്റ്റർ ജെസ്മി പറഞ്ഞു. കത്തോലിക്ക സഭയ്ക്ക് ഇപ്പോൾ ക്രിസ്ത്യാനി കുട്ടികളെ ആണ് ആവിശ്യമെന്നും അതിനാൽ ഇപ്പോഴുള്ള കുട്ടി ഒരു ബോണസ് ആണെന്നും ജെസ്മി പരിഹസിച്ചു.
വൈദീകൻ രക്ഷപ്പെടണമെന്ന ഒറ്റ മോഹം കൊണ്ടാണ് വിവാഹത്തിന് തയ്യാറായിരിക്കുന്നത്. ഇവരുടെ തലയിൽ ഇത്തരം കുരുട്ടു ബുദ്ധികളാണ്. അയാൾ പുറത്തിറങ്ങിയാൽ പെൺകുട്ടിയുടെ ജീവന് തന്നെ ഭീഷണിയാകുമോ എന്ന് താൻ ഭയക്കുന്നതായും സിസ്റ്റർ ജെസ്മി പറഞ്ഞു.