പുതിയ ഉത്തരവിനെ കുറിച്ച് അറിഞ്ഞില്ല ; കിറ്റക്സിനെതിരെ തൊഴിൽ വകുപ്പ് നൽകിയ നോട്ടീസ് പിൻവലിച്ചു

എറണാകുളം : കിറ്റക്സ് കമ്പനിക്കെതിരെ മിനിമം വേതനം നടപ്പിലാക്കണമെന്ന് ആവിശ്യപ്പെട്ട് ദിവസങ്ങൾക് മുൻപ് തൊഴിൽ വകുപ്പ് നൽകിയ നോട്ടീസ് പിൻവലിച്ചു. തൊഴിൽ വകുപ്പ് നൽകിയ നോട്ടീസ് കോടതിയലക്ഷ്യമാണെന്ന് ചോണ്ടികാട്ടി കിറ്റക്സ് ഉടമ സാബു ജേകബ് വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് തൊഴിൽ വകുപ്പിന്റെ പിന്മാറ്റം.

തൊഴിലാളികൾക്ക് മിനിമം വേതനം നൽകണമെന്ന ആവശ്യവുമായി പെരുമ്പാവൂർ അസിസ്റ്റന്റ് ലേബർ ഓഫീസർ ജൂൺ 30 ന് കിറ്റക്സ് അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നു. മിനിമം വേതനവുമായി ബന്ധപ്പെട്ട് രണ്ട് വര്ഷം മുൻപ് പുറത്തിറക്കിയ നിർദേശങ്ങൾ ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് തൊഴിൽ വകുപ്പ് നോട്ടീസ് നൽകിയത്. എന്നാൽ 2021 മാർച്ചിൽ നേരത്തെ പുറപ്പെടുവിച്ച നിർദേശങ്ങൾ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഇത് അറിയാതെയാണ് കിറ്റക്സിനെതിരെ തൊഴിൽ വകുപ്പ് നോട്ടീസ് നാക്കിയത്.

  തിരുവനന്തപുരത്ത് യുവതിയെ പീ-ഡിപ്പിച്ചത് അഞ്ചു വയസുള്ള കുട്ടിയുടെ മുന്നിൽവെച്ച്: സിഗരറ്റ് ഉപയോഗിച്ച് ശരീരം പൊള്ളിച്ചു: പുറത്ത് വരുന്നത് ക്രൂ-രമായ പീ-ഡനങ്ങൾ

ഹൈക്കോടതി മരവിപ്പിച്ച നിർദേശങ്ങളുടെ പേരിൽ നൽകിയ നോട്ടീസ് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി കിറ്റെക്സ് വക്കീൽ നോട്ടീസ് അയച്ചതോടെയാണ് തൊഴിൽ വകുപ്പ് നോട്ടീസ് പിൻവലിക്കാൻ തയ്യാറായത്. ഹൈക്കോടതിയുടെ പുതിയ ഉത്തരവിനെക്കുറിച്ച് അറിയില്ലായിരുന്നെന്ന് അസിസ്റ്റന്റ് ലേബർ ഓഫീസർ വ്യക്തമാക്കി.

Latest news
POPPULAR NEWS