പുതിയ ചുവടുവെപ്പുമായി ലച്ചു ; എല്ലാവരുടെയും പിന്തുണ വേണമെന്ന് അഭ്യർത്ഥിച്ച് താരം

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് ജൂഹി രുസ്തഗി. ജൂഹിയുടെ ഉപ്പും മുളകിലെ ലച്ചു എന്ന കഥാപാത്രം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങൾക്കു മുമ്പ് ജൂഹി ഉപ്പുമുളകും സീരിയലിൽ നിന്നും പിന്മാറിയിരുന്നു. സീരിയലിന്റെ ഷൂട്ട് തന്റെ പഠനത്തെ ബാധിക്കുന്നതിനാൽ പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ലെന്നും അതിനാലാണ് ഉപ്പും മുളകിൽ നിന്നും പിന്മാറിയതെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉപ്പും മുളകിൽ നിന്നും പിന്മാറിയ താരം പിന്നീട് സോഷ്യൽ മീഡിയയിലും സജീവമായിരുന്നില്ല എന്നാൽ ഇപ്പോൾ താരം തന്റെ ആരാധകർക്കായി ഇൻസ്റ്റാഗ്രാമിൽ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഫ്ളോറൽ വസ്ത്രത്തിൽ അതീവസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. യാത്രകൾ ഇഷ്ടപെടുന്ന താൻ ഒരു യൂട്യൂബ് തുടങ്ങാൻ ആഗ്രഹിക്കുന്നെന്നും ലച്ചുവിന് നൽകിയ സപ്പോർട്ട് യുട്യൂബിനും നൽകണമെന്നും താരം പറയുന്നു.

‘പെർഫെക്ട് സ്ട്രെയിഞ്ചേഴ്സ്’ എന്നാണ് തന്റെ യൂട്യൂബ് ചാനലിന്റെ പേരെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും ജൂഹി അഭ്യർത്ഥിക്കുന്നു. വിദ്യാർത്ഥിയായിരിക്കെയാണ് ജൂഹി ഉപ്പും മുളകും സീരിയലിൽ എത്തുന്നത് ഉപ്പും മുളകും സീരിയലിലെ ലെച്ചു എന്ന കഥാപാത്രമാണ് ജൂഹി രുസ്തഗിയെ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് ഇടയിൽ പ്രശസ്തയാക്കിയത്.