പുതിയ പെൺകുട്ടി വന്നാൽ സിനിമാക്കാർ അവളുടെ പിറകെ പോകും അത് കൊണ്ട് സിനിമയിൽ സ്ഥാനമുറപ്പിക്കാൻ സാധിക്കില്ല ; തുറന്ന് പറഞ്ഞ് ദുർഗ കൃഷ്ണ

മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച നടിയാണ് ദുർഗ കൃഷ്ണ. 2017 ൽ ഇറങ്ങിയ പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമ ജീവിതത്തിലേക്ക് എത്തുന്നത് തുടർന്ന് പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ, കുട്ടിമാമ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരം ഇപ്പോൾ തമിഴ് സിനിമകളിലും സജീവമാണ്. മോഹൻലാൽ നായകനായി എത്തുന്ന റാം എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.

ഇപ്പോൾ ചില കാര്യങ്ങൾ താരം തുറന്നു പറയുകയാണ്. താൻ ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും ചില സിനിമകൾ തിരഞ്ഞെടുത്തതിൽ പാളിച്ച പറ്റിയെന്നും പല സിനിമകളും ചെയ്ത ശേഷമാണ് അതിലെ പോരായ്മ മനസിലാക്കുന്നതെന്നും താരം പറയുന്നു എന്നാൽ തെറ്റുകളിൽ കൂടി പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞെന്നും താരം പറയുന്നു. നല്ലതെന്ന് തോന്നുന്ന സിനിമകളുടെ ഭാഗമാകാനാണ് ഇഷ്ടം പക്ഷേ ചില സിനിമകളിൽ കമ്മിറ്റായ ശേഷം വേണ്ടന്ന് തോന്നിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

Also Read  ചലച്ചിത്ര താരം കൊച്ചുപ്രേമൻ അന്തരിച്ചു

ആദ്യ സിനിമയിൽ നല്ല പ്രകടനം കാഴ്ച വെക്കാൻ സാധിച്ചെന്നും അത് ഒരു പെർഫോമൻസ് മൂവിയായിരുന്നെന്നും, അവസരങ്ങളാണ് താരങ്ങളെ നിലനിർത്തുന്നതെന്നും. സിനിമയിൽ എപ്പോഴും പുതിയ നായികമാർക്കാണ് പരിഗണന കൂടുതലെന്നും അത്കൊണ്ടാണ് നായികമാർ അധികം നിലനിൽക്കാത്തതെന്നും താരം പറയുന്നു. പക്ഷേ നായകന്മാരുടെ കാര്യം ഇങ്ങനെയല്ലന്നും സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു എടുക്കുമ്പോഴേക്ക് പുതിയ നായിക വരുമെന്നും സിനിമ ലോകം അവരുടെ പുറകെ പോകുമെന്നും താരം പറയുന്നു.