പുത്തൻ സവിശേഷതകളുമായി ഷവോമിയുടെ റെഡ്മി 9 പുറത്തിറങ്ങി

ലോക്ക് ഡൌൺ സമയത്തും ഓൺലൈൻ ക്ലാസുകളെ കൂടുതൽ ആശ്രയിക്കുന്നതിനെ തുടർന്ന് ഫോൺ വിപണികൾ വീണ്ടും ചൂട് പിടിക്കുകയാണ്. ചൈനീസ് ഫോൺ നിർമാണ കമ്പിനികളായ റെഡ്മി, വിവോ, ഓപ്പോ തുടങ്ങിവ ഓൺലൈൻ ക്ലാസുകൾ ലക്ഷ്യമാക്കി കൂടുതൽ ഫീച്ചറുകളോട് കൂടി പുതിയ ഫോണുകൾ പുറത്തിറക്കുകയാണ്.

റെഡ്മി 9 ഫോണുകൾ ഇപ്പോൾ സ്പെയിനിൽ ഇറക്കിയിരികുകയാണ്. റെഡ്മി k30 സീരിയസിന്റെ മാതൃകയിലാണ് റെഡ്മി 9 ഇറക്കിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ വില കൂടാൻ സാധ്യതയുണ്ടെന്ന് സാങ്കേതിക വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നു. സ്പെയിനിൽ ഇറങ്ങിയ റെഡ്മി 9 ന്റെ 3gb ram 32gb സ്റ്റോറേജിന് 12, 708 രൂപയാണ്.

4gb ram + 32 gb storage വാരിയേഷൻ റെഡ്മി 9 ഫോണിന് 15, 370 ഇന്ത്യൻ രൂപയാണ് സ്പെയിനിൽ. 6.5 inch full hd display, മീഡിയ ടെക് ഹീലിയോ ജി 80 പ്രൊസസറാണ് ഇ ഫോണിന് നൽകിയിരിക്കുന്നത് കൂടാതെ 5020 എംഎഎച് ബാറ്ററിയും redme9 നെ മികച്ചതാകുന്നു.