തിരുവനന്തപുരം : കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. അർജുൻ ആയങ്കിക്ക് കണ്ണൂരിൽ കള്ളക്കടത്ത് സംഘം ഉണ്ടെന്നും ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുടെന്നും കസ്റ്റംസ് കോടതിൽ വാദിച്ചു. കസ്റ്റംസിന്റെ വാദം കണക്കിലെടുത്താണ് അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഇത് രണ്ടാം തവണയാണ് ജാമ്യം തള്ളുന്നത്.
ഇക്കഴിഞ്ഞ ജൂണിലാണ് അർജുൻ ആയങ്കിയെ കരിപ്പൂർ സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. നിരവധി തവണ അർജുൻ ആയങ്കി കരിപ്പൂർ വീമാനത്താവളം വഴി സ്വർണം കടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.