പുറത്തിറങ്ങിയ ബിഗ്‌ബോസ്സ് താരത്തെ ആക്രമിച്ചു ; അക്രമികളെ രക്ഷിക്കാൻ എംഎൽയുടെ ശ്രമം

പുറത്തിറങ്ങിയ ബിഗ്‌ബോസ്സ് താരത്തെ ആക്രമിച്ചു തെലുങ്ക് ബിഗ്‌ബോസ്സ് 3 യിലെ ജേതാവായ ഗായകൻ സിപ്ലിഗുജിന് നേരെയാണ് ആക്രമണം ഉണ്ടായത്. താരത്തെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ ഒരു പബ്ബിൽ ഉണ്ടായ വാക്ക് തർക്കം സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്നാണ് താരത്തിന് പരിക്ക് പറ്റിയത്. താരത്തിന്റെ പെണ്സുഹൃത്തിനെ അപമാനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് വാക്ക് തർക്കത്തിന് കാരണമായത്.

പെണ്സുഹൃത്തിനെ കയ്യേറ്റം ചെയ്യുന്നത് തടയാൻ ശ്രമിച്ച ബിഗ്‌ബോസ് താരത്തിന്റെ തലയിൽ അക്രമികൾ ബീയർ കുപ്പി കൊണ്ട് മർദിച്ചു. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്തു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. അക്രമികൾക്ക് സ്ഥലത്തെ എം എൽ ഇ യുമായി അടുത്ത ബന്ധമുള്ളതിനാൽ പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി താരം ആരോപിച്ചു.

Also Read  ചേട്ടന്റെ മക്കളെ പീഡിപ്പിച്ച സഹോദരങ്ങൾ ചേട്ടത്തിയമ്മയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തു