പുറത്തിറങ്ങുന്നവരെ പിടികൂടാൻ ഡ്രോണുമായി തൃശ്ശൂർ പോലീസ്

തൃശ്ശൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അനാവശ്യമായിരുന്നു പുറത്തിറങ്ങുന്നവരെ പിടികൂടാനായി ഡ്രോൺ സംവിധാനവുമായി ത്രിശൂർ പോലീസ് രംഗത്ത്. ആകാശത്തു കൂടി പറക്കുന്ന ഡ്രോണിൽ കൂടി കറങ്ങി നടക്കുന്നവരെ കണ്ടെത്തുകയും ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി അവരെ അവരെ പറഞ്ഞു വിടുകയോ നിർദേശങ്ങൾ നൽകുകയോ ചെയ്യും. നിലവിൽ തൃശ്ശൂർ ജില്ലയ് മാത്രമേ ഈ സംവിധാനം നടപ്പാക്കിയിട്ടുള്ളു. അടുത്ത ദിവസങ്ങളിൽ മറ്റു ജില്ലകളിലേക്കും ഈ സംവിധാനം വ്യാപിപിക്കാനുള്ള നടപടി പോലീസ് കൈക്കൊള്ളും.

ഇത്തരത്തിൽ ഡ്രോൺ ഉപയോഗിച്ച് ചൈനീസ് സർക്കാർ വുഹാനിലും തിരച്ചിൽ നടത്തിയിരുന്നു. മാസ്ക് ധരിക്കാതെയും സർക്കാർ നിർദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നവരെയുമെല്ലാം ഡ്രോണിന്റെ സഹായത്തോടെ പിടികൂടാനാകുമെന്നാണ് കരുതുന്നത്. ആളുകൾ കൂടി നിൽക്കുകയോ അനാവശ്യമായി കറങ്ങി നടക്കുന്നവരെയോ എല്ലാം തന്നെ കണ്ടെത്താൻ ഈ ഡ്രോണിന്റെ സഹായത്തോടെ കഴിയും. പരീക്ഷണാടിസ്ഥാത്തിൽ കഴിഞ്ഞ ദിവസം ഡ്രോൺ ഉപയോഗിച്ചിരുന്നു. ഇത് വിജയിച്ചതിനെ തുടർന്നാണ് മറ്റു സ്ഥലങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാൻ ഉള്ള തീരുമാനമായത്.