പുറത്ത് വിടില്ലെന്ന ഉറപ്പിൽ സ്വകാര്യ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തു, മുഴുവൻ ദൃശ്യവും പുറത്ത് വിട്ടു, ഓഫർ ചെയ്ത പണവും തന്നില്ല ; രാജ് കുന്ദ്രയ്‌ക്കെതിരെ പരാതിയുമായി യുവനടി

അശ്ലീല ചിത്രം നിർമ്മിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ശിൽപ്പാഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബോളിവുഡ് യുവനടി രംഗത്ത്. വലിയ തുക വാഗ്ദാനം ചെയ്ത് ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കാൻ രാജ് കുന്ദ്ര തന്നെ സമീപിച്ചതായും. രാജ് കുന്ദ്രയുടെ ഓഫർ സ്വീകരിച്ച് താൻ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു.

എന്നാൽ അതൊരു അശ്ലീല ചിത്രം ആയിരുന്നില്ലെങ്കിലും തന്റെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങൾ എല്ലാം ഷൂട്ട് ചെയ്തിരുന്നു. എഡിറ്റ് ചെയ്യുമ്പോൾ സ്വകര്യ ഭാഗങ്ങൾ വരുന്ന ദൃശ്യങ്ങൾ വെട്ടിമാറ്റും എന്നായിരുന്നു രാജ് കുന്ദ്ര തന്നോട് പറഞ്ഞതെന്നും യുവനടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

  സച്ചിൻ പൈലറ്റിനെ പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും ഉപമന്ത്രി സ്ഥാനത്തുനിന്നും നീക്കി കോൺഗ്രസ് നടപടി

താൻ അഭിനയിച്ച ചിത്രം ഒരു എഡിറ്റും കൂടാതെയാണ് രാജ്‌കുന്ദ്രയുടെ ആപ്ലിക്കേഷനിൽ പബ്ലിഷ് ചെയ്തതെന്നും തന്റെ സ്വകാര്യ ഭാഗങ്ങൾ അടക്കമുള്ള ദൃശ്യങ്ങൾ കണ്ട സുഹൃത്താണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും നടി പറയുന്നു. ഓഫർ ചെയ്ത പണത്തിൽ കുറച്ച് മാത്രമേ തനിക്ക് രാജ് കുന്ദ്ര നല്കിയിരുന്നുള്ളുവെന്നും താരം പരാതിയിൽ പറഞ്ഞു. മെൽവാനി പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് യുവനടി പരാതിയുമായി എത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Latest news
POPPULAR NEWS