പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് സ്മാരകം നിർമ്മിക്കേണ്ട ആവശ്യമില്ലെന്ന വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് രംഗത്ത്. കാര്യപ്രാപ്തി ഇല്ലാത്തത് കൊണ്ടാണ് ജവാന്മാർക്ക് ജീവൻ നഷ്ടപെട്ടത്. വൻ സുരക്ഷാ മേഖലയിൽ എങ്ങനെയാണ് ഇത്രയാധീകം സ്ഫോടക വസ്തുക്കൾ ഭീകരർ കൊണ്ട് വന്നെന്നും സി പി എം നേതാവ് മുഹമ്മദ് സലിം ചോദിക്കുന്നു.
നമ്മുടെ കാര്യപ്രാപ്തിയെ കുറിച്ച് ഓർമ്മിപ്പിക്കാൻ നമുക്ക് സ്മാരകത്തിന്റെ ആവിശ്യമില്ല.എന്നും മഹുഹമ്മദ് സലിം വ്യക്തമാക്കി. ബംഗാളിൽ നിന്നുള്ള സിപിഎം നേതാവാണ് മുഹമ്മദ് സലീം. സൈനികരെ സംരക്ഷിക്കേണ്ടത് ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.