പുൽവാമയിൽ സൈന്യം മൂന്ന് ഭീകരരെ ഏറ്റുമുട്ടലിലൂടെ വധിച്ചു

ശ്രീനഗർ: ജമ്മുകാശ്മീരിലെ പുൽവാമയിൽ സുരക്ഷാ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഇന്നലെ രാത്രിയിൽ തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ജമ്മുകാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെയും സൈന്യം വധിച്ചിരുന്നു. ഇതേത്തുടർന്ന് 24 മണിക്കൂറിനുള്ളിൽ 7 ഭീകരരെയാണ് സൈന്യം വധിച്ചിരിക്കുന്നത്.