പുൽവാമ ഭീകരാക്രമണത്തിന് ഇന്നേക്ക് ഒരു വയസ്. ഇന്ത്യൻ സൈന്യം സഞ്ചരിച്ച വാഹനത്തിന് നേരെ ബോംബാക്രമണം നടത്തുകയായിരുന്നു ആക്രമണത്തിൽ ഇന്ത്യയ്ക്ക് 40 സൈനികരെ നഷ്ടമായി.
2019 ഫെബ്രുവരി 14 ന് വൈകുന്നേരത്തോടെയാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. പുൽവാമയിൽ ഭീകരർ ഇന്ത്യൻ സൈന്യത്തിന് നേരെ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കൊണ്ട് ഇടിച്ചു കയറുകയും ഉഗ്രസ്ഫോടനത്തിൽ രാജ്യത്തിന്റെ ധീരജവാൻമാർ വീരമൃതു വരിക്കുകയും ചെയ്തു.
തികച്ചും ഇത് ഒരു അപ്രതീക്ഷിതമായ സംഭവം കൂടിയായിരുന്നു നമ്മുടെ സൈനികർക്ക്. എന്നാൽ ഇന്ത്യ ശക്തമായി തിരിച്ചടിച്ചത് രാജ്യം കണ്ടു ഇന്ത്യൻ സൈന്യത്തെ ആക്രമിച്ച ഭീകര സംഘടനയുടെ ക്യാമ്പുകൾ പാകിസ്ഥാനിൽ കയറി ഇന്ത്യ നാമാവശേഷമാക്കി.
രാജ്യത്തിനു വേണ്ടി പുൽവാമയിൽ വീരമൃതു വരിച്ച സൈനികരുടെ സ്മരണയ്ക്കായി നിർമ്മിച്ച സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും . പുൽവാമയിലെ ലെത്തിപ്പോര ക്യാമ്പിൽ വെച്ചാണ് സ്മാരകത്തിന്റെ ഉദ്ഘടാനം നടക്കുന്നത്. രാജ്യത്തെ ധീരജവാന്മ്മാർക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ടാണ് സ്മാരകം പൂർത്തീകരിച്ചതെന്നു സി ആർ പി എഫ് അഡിഷണൽ ജനറൽ സുൽഫികർ ഹസ്സൻ വ്യക്തമാക്കി. സ്മാരകത്തിൽ വീരമൃതു വരിച്ച ധീര സൈനികരുടെ ചിത്രങ്ങളും പേരുകളും കൊത്തിയിട്ടുണ്ട്.