പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ 23 കാരിയും ; ഭീകരർ പെൺകുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകർ

ഡൽഹി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെയ്ഷെ ഇ മുഹമ്മദ് ഭീകരരെ സഹായിക്കുന്നതിൽ ഇൻഷാ ജാൻ പ്രാധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി. ആക്രമണത്തിനായി സഹായം നൽകിയത് ഇന്ഷാ ജവാൻ എന്ന യുവതിയാണെന്നും എൻ ഐ എ വെളിപ്പെടുത്തുന്നു. ആക്രമണത്തിന് മുഖ്യ സൂത്രധാരനായ ഉമർ ഫാറൂഖുമായി യുവതി നിരവധി തവണ ഫോണിലൂടെയും സമൂഹ മാധ്യമത്തിലൂടെ യും ബന്ധപ്പെട്ടിരുന്നതായി എൻ ഐ എ വെളിപ്പെടുത്തുന്നു. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മാർച്ചിൽ കൊല്ലപ്പെട്ട മുഹമ്മദ് ഉമർമായി നിരവധിതവണ സമൂഹ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും ബന്ധപ്പെട്ടതായാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്.

ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇനഇൻഷായുടെ പിതാവ് താരിഖിന് അറിവ് ഉണ്ടായിരുന്നതായും എൻ ഐ എ വെളിപ്പെടുത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങളെ നിരീക്ഷിക്കുകയും ഇതു സംബന്ധിച്ചുള്ള കാര്യങ്ങൾ ഭീകരർക്ക് കൈമാറുകയുമാണ് ഇന്ഷാ ചെയ്തിരുന്നത്. കാര്യങ്ങൾ മനസ്സിലാക്കി സേനാംഗങ്ങൾക്ക് നേരെ ഭീകരവാദികൾ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന് പദ്ധതിയിടുന്നത് സംബന്ധിച്ചുള്ള വാട്സപ്പ് സന്ദേശങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഇതെന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. ഇൻഷായുടെ വീട്ടിൽ 2018, 19 കാലയളവിൽ ഭീകരവാദികൾ ദിവസങ്ങളോളം താമസിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ജെയ്ഷ് ഇ മുഹമ്മദ് പുറത്തു വിട്ട വീഡിയോ ചിത്രീകരിച്ചതും ഇൻഷായുടെ വീട്ടിൽ വെച്ചാണെന്ന് എൻ ഐ എ പറയുന്നു.