പൂജയുടെ ഓവർ ആക്ടിങ് ആരാധകർക്ക് മടുത്തു, ഉപ്പും മുളകും റേറ്റിംഗ് കൂപ്പുകുത്തുന്നു: പൂജയോട് സ്റ്റാർ മാജിക്ക് നോക്കാൻ ആരാധകർ

ടെലിവിഷൻ പരമ്പരകളിൽ വേറിട്ടൊരു ശൈലി കൊണ്ടുവന്ന പരിപാടിയാണ് ഉപ്പും മുളകും. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകർ ഏറ്റെടുക്കുകയും റേറ്റിംഗിൽ അടക്കം വൻ കുത്തിപ്പ് ഉണ്ടാകുകയും ചെയ്തിരുന്നു. 1000 തിൽ അധികം എപ്പിസോടുകൾ പിന്നിട്ട പരമ്പരയ്ക്ക് എതിരെ രൂക്ഷ വിമർശനങ്ങളുമായി ആരാധകർ തന്നെ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. പരമ്പരയിൽ എത്തിയ പൂജ ജയറാം ചെയ്യുന്ന കഥാപാത്രത്തിന് എതിരെയാണ് പ്രതിഷേധം ഉയരുന്നത്.

ലച്ചു എന്ന കഥാപാത്രത്തിന് പകരമായി എത്തിയ പൂജ നല്ല പ്രകടനമാണ് കാഴ്ച വെയ്ക്കുന്നതെന്ന് പറഞ്ഞു കൊണ്ട് പൂജ ഫാൻസും രംഗത്തുണ്ട്. എന്നാൽ പൂജയുടെ രംഗ പ്രവേശനം അനാവശ്യമാണന്നും ഇത്തരം ഒരു കഥാപാത്രം പരമ്പരയിൽ ആവിശ്യമില്ലായിരുന്നു ഇനി പരമ്പര കാണാനുള്ള ആഗ്രഹമില്ലന്നും വിമർശകർ പറയുന്നു. പൂജയ്ക്ക് പറ്റിയ ഷോ സ്റ്റാർ മാജിക്കാണെന്നും ഉപ്പും മുളകിൽ ചേരില്ലന്നും ഇവർ അവകാശപ്പെടുന്നു.

Also Read  മാളിൽ വെച്ച് നിലവിളിച്ചപ്പോൾ ആളുകൾ ഓടിയെത്തി ; സീരിയൽ താരം സ്വാതി നിത്യാനന്ദ് പറയുന്നു

ബാലു, കേശു, നീലു, മുടിയൻ, ശിവാനി തുടങ്ങിയവർ സ്ക്രിപ്റ്റ് പോലുമില്ലാതെ തകർത്തു അഭിനയിക്കുമ്പോൾ ഒരു കഥ പോലും ഇല്ലാതെ കുടുംബത്തിലേക്ക് ഇടിച്ചു കേറിയ കഥാപാത്രം പരമ്പരയുടെ നിലവാരത്തെ തന്നെ ചോദ്യം ചെയ്യുന്നുവെന്നാണ് ഫ്‌ളവേഴ്‌സ് ചാനലിന്റെ ഫേസ്ബുക്ക് പേജിലും യൂട്യുബിലും ആളുകൾ കമെന്റ് ഇടുന്നത്. ഓവർ ആക്ടിങ് നടത്തുന്ന പൂജ പരമ്പരയിൽ നിന്നും പിന്മാറണമെന്നും ആരാധകർ ആവിശ്യപെടുന്നു.