പൂജ്യം പൈസയും ഇരുപത് മിനിറ്റും: കേരളത്തിന്റെ ആരോഗ്യ മേഖലയെ പുകഴ്ത്തി ബാംഗളൂരിലെ പ്രമുഖ വ്യവസായിയായ ബാലാജി വിശ്വനാഥിന്റെ കുറിപ്പ്

കേരളത്തിലെ സർക്കാർ ഹോസ്പിറ്റലിലെ ചികിത്സരീതിയെ അഭിനന്ദിച്ചു കൊണ്ട് ബാംഗളൂരിലെ പ്രമുഖ വ്യവസായിയായ ബാലാജി വിശ്വനാഥ്. പൊതുജന ആരോഗ്യ സംരക്ഷണ സമ്പ്രദായ രീതി കണ്ടിട്ട് അത്ഭുതപ്പെട്ടു പോയെന്നും ചികിത്സാ രീതികൾ എത്രത്തോളം മികച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഇൻവെന്റോ റോബോട്ടിക്സ് എന്ന ബാംഗ്ളൂരിലുള്ള കമ്പനിയുടെ സി ഇ ഓ ആണ് ബാലാജി വിശ്വനാഥൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന് നിരവധി ആളുകൾ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് ആകെ ചിലവായത് 20 മിനിറ്റും പൂജ്യം രൂപയുമാണെന്നും, അവിടെ ഞങ്ങൾക്ക് അറിയുന്ന ആളുകളാരുമില്ലെന്നും, സ്വാധീനമില്ലെന്നും, പണമില്ലെന്നും ഭാഷാപോലുമറിയില്ല, ഇതുപോലെ ഒരു സംവിധാനം ലോകത്തെവിടെയും കണ്ടിട്ടില്ലെന്നും ബാലാജിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

രണ്ടാഴ്ച മുൻപ് കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനായി ആലപ്പുഴയിൽ ആയിരുന്നു ഞങ്ങൾ ഉണ്ടായിരുന്നത്. അവിടെത്തെ പൊതുജന ആരോഗ്യ സംരക്ഷണ സമ്പ്രദായ രീതി കണ്ട് ഞാൻ ഞെട്ടിപ്പോയി. ആലപ്പുഴയിലെ ബീച്ചിൽ പോയപ്പോൾ എന്റെ മകന് ചെറിയൊരു ആക്‌സിഡന്റ് ഉണ്ടായി. ഞാൻ അപ്പോളേക്കും പരിഭ്രാന്തിയിലായി. തുടർന്ന് അവനെയും കൊണ്ട് സമീപത്തുള്ള ഒരു സർക്കാർ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഞാൻ ആദ്യമായാണ് ഒരു സർക്കാർ ഹോസ്പിറ്റലിൽ പോകുന്നത്. 30 മിനിറ്റ് കൊണ്ട് റിസപ്ഷനിലെ പ്രവേശന നടപടികൾ പൂർത്തിയായി. ഐ ഡി കാർഡ് പോലും കാണിക്കേണ്ടി വന്നില്ല. തുടർന്നുള്ള മുപ്പത് മിനിറ്റിൽ എമർജൻസി റൂമിലെ ഡോക്ടറെത്തി മകനെ പരിശോധിച്ചു. പരിക്കുകൾ പരിശോധിച്ച ശേഷം രണ്ട് മിനിറ്റിനുള്ളിൽ പ്രാഥമിക ശ്രിശ്രൂഷ നൽകി. അഞ്ച് മിനിറ്റ് കഴിഞ്ഞു ഡ്യൂട്ടി ഡോക്ടറെത്തി എക്സ്റേ ആവശ്യപ്പെട്ടു. അതിരാവിലെ ആയതിനാൽ എക്സ്റേ എടുക്കേണ്ടവരെ വിളിച്ചെഴുനേൽപ്പിക്കേണ്ടി വന്നെങ്കിലും രണ്ട് മിനിറ്റ് കൊണ്ട് അതെല്ലാം പൂർത്തിയായി.

പരിശോധിച്ച ശേഷം മറ്റു ഒടിവുകളോ പൊട്ടലോ ഒന്നും തന്നെ ഇല്ലെന്നും ഓർത്തോ ഡിപ്പാർട്മെന്റിൽ കാണിക്കാനും നിർദ്ദേശിച്ചു. തുടർന്ന് വീട്ടിൽ പോയ ശേഷം അല്പം കഴിഞ്ഞു മടങ്ങിയെത്തിയ ഞങ്ങൾ ഓർത്തോ ഡോക്ടറെയും കണ്ടു. പിന്നീട് മറ്റൊരു ഡോക്ടറെത്തി അഞ്ചു മിനിറ്റിനുള്ളിൽ ബാൻഡേജും കെട്ടിതന്നു. തുടർന്ന് ഞങ്ങള്‍ മുടക്കമില്ലാതെ അവധി ചിലവഴിച്ചു. ഞങ്ങൾക്ക് ആകെ ചിലവായത് 20 മിനിറ്റും പൂജ്യം രൂപയുമാണ്. ഞങ്ങൾക്ക് അവിടെ അറിയുന്ന ആരുമില്ല, സ്വാധീനമില്ല, പണവും, ഭാഷയുമറിയില്ല, ഇത്തരത്തിലുള്ള ഒരു സംവിധാനം ഞാൻ എന്റെ ജീവിതത്തിൽ ലോകത്തെവിടെയും കണ്ടിട്ടില്ല. ഒരു പകർച്ചവ്യാധിക്ക് മുൻപിലും ഇന്ത്യ ഇതുവരെ മുട്ട് മടക്കിയിട്ടില്ല. ചിക്കൻപോക്സ്, പ്ലേഗ്, പോളിയോ, എച്ച.ഐ.വി തുടങ്ങിയ രോഗങ്ങളെയെല്ലാം നമ്മൾ ധീരതയും കാര്യക്ഷമതയും കൊണ്ട് പൊരുതി തോൽപ്പിച്ചു. അതുകൊണ്ട് കൊറോണ ബ്രോ ഐ ഫീൽ സോറി ഫോർ യു മാൻ