പൃഥ്വിരാജിനൊപ്പം ചെയ്യണമല്ലോ എന്നോർത്ത് ടെൻഷൻ അടിച്ചു, അതോർത്ത് ഉറക്കം നഷ്ടപ്പെട്ടു ; തുറന്ന് പറഞ്ഞ് സംവൃത സുനിൽ

ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത് 2004 ൽ പുറത്തിറങ്ങിയ രസികൻ എന്ന ചിത്രത്തിലൂടെ നായികയായി അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് സംവൃത സുനിൽ. രസികൻ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചു. രസികന് ശേഷം ചന്ദ്രോൽസവം, ചോക്ലേറ്റ്, മിന്നമിന്നിക്കൂട്ടം, ഹലോ, റോബിൻഹുഡ് തുടങ്ങി നിരവധി ചിത്രങ്ങളിളിലും സംവൃത അഭിനയിച്ചു. അഭിനയത്തിന് പുറമെ നൃത്തത്തിലും കഴിവ് തെളിയിച്ച താരം വിരലിൽ എണ്ണാവുന്ന സിനിമകളിലൂടെ മലയാളത്തിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഇടം പിടിച്ചു.
SAMVRITHA SUNIL

സിനിമയിൽ സജീവമായിരിക്കെ 2012 ൽ അമേരിക്കയിൽ ബിസിനസ്സുകാരനായ അഖിൽ ജയരാജിനെ വിവാഹം ചെയ്ത് താരം സിനിമയി ജീവിതം ഉപേക്ഷിക്കുകയായിരുന്നു. സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും സംവൃത തന്റെ ആരധകർക്കായി പങ്കുവെയ്ക്കാറുണ്ട്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും സംവൃത അഭിനയിച്ചു. ഉയിർ, എവിടെന്തി നഗെന്ധി എന്നിവയായിരുന്നു താരത്തിന്റെ അന്യഭാഷ ചിത്രങ്ങൾ. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം 2019 ൽ സത്യം പറഞ്ഞ വിശ്വസികുവോ എന്ന ബിജുമേനോൻ ചിത്രത്തിൽ ഗീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്കതമായ തിരിച്ചുവരവ് നടത്തിയെങ്കിലും ചിത്രം ബോക്സ് ഓഫീസിൽ പരാജയം ഏറ്റുവാങ്ങി.
SAMVRITHA

നന്ദനം എന്ന ചിത്രത്തിൽ ബാലാമണിയായി അഭിനയിക്കാൻ ആദ്യം തിരഞ്ഞെടുത്തത് സംവൃതയെയായിരുന്നു. എന്നാൽ അന്ന് താരം ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നതു കാരണം ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇപ്പോഴിത തന്റെ സിനിമ ജീവിതത്തിലെ ചില രസകരമായ സംഭവങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. താൻ ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടാണ് അഭിനയത്തിലേക്ക് കടന്നുവന്നത് എന്നാൽ സിനിമാറ്റിക് ഡാൻസ് ആണെങ്കിൽ പഠിച്ചിട്ടുമില്ല അതുകൊണ്ട് തന്നെ സിനിമയിൽ താൻ ഏറ്റവും കൂടുതൽ പേടിച്ചിട്ടുള്ളതും സിമിമാറ്റിക് ഡാൻസ് ചെയ്യാനായിരുന്നെന്നും താരം പറയുന്നു.
SAMVRITHA SUNIL

  ശരീരത്തിലെ ചുളിവുകളുടെ ചിത്രം ആരധകർക്കായി പങ്കുവെച്ച് നമിത പ്രമോദ്

അത്തരത്തിൽ താൻ പേടിച്ച ഒരു സംഭവമായിരുന്നു റോബിൻ ഹുഡ് എന്ന ചിത്രത്തിലെ പ്രിയനുമാത്രം എന്ന ഗാനരംഗം ഷൂട്ട് ചെയ്യുമ്പോൾ സംഭവിച്ചത്. ആ രംഗങ്ങളിൽ കൂടെ ഡാൻസ് ചെയ്യുന്നത് പൃഥ്വിരാജ് ആയിരുന്നെന്നും അദ്ദേഹം നല്ല ഡാൻസർ ആയതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഒപ്പം എത്തില്ല എന്ന് തനിക്ക് ഉറപ്പുണ്ടയിരുന്നു പൃഥ്വിരാജിനൊപ്പം ചെയ്യണമല്ലോ എന്നോർത്ത് ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു അതോർത്ത് രാത്രിയിൽ ഉറക്കം പോലും നഷ്ട്ടപെട്ടിട്ടുണ്ടെന്നും താരം പറയുന്നു. എന്നാൽ പിറ്റേദിവസം എങ്ങനെയൊക്കെയോ ആ ഡാൻസും ഒപ്പം റൊമാന്സും ഒരു വിധത്തിൽ അഭിനയിച്ചു തീർത്തെന്നും സംവൃത പറയുന്നു. ഇന്നും ആ ഗാനരംഗങ്ങൾ കാണുമ്പോൾ അന്ന് താൻ അനുഭവിച്ച ടെൻഷനും കാര്യങ്ങളും തനിക്ക് ഓർമ്മ വരാറുണ്ടെന്നും താരം പറയുന്നു.

Latest news
POPPULAR NEWS