പൃഥ്വിരാജിന്റെ നായികയായാവാൻ താല്പര്യമില്ലായിരുന്നു അത് കൊണ്ട് നന്ദനം സിനിമ വേണ്ടെന്ന് വച്ചു അതിന് ശേഷമാണ് രസികനിൽ അഭിനയിക്കുന്നത് ; തുറന്ന് പറഞ്ഞ് സംവൃത സുനിൽ

രസികൻ സിനിമയിൽ കൂടി അഭിനയ രംഗത്ത് എത്തിയ നടിയാണ് സംവൃത സുനിൽ. നല്ല വേഷങ്ങൾ മലയാളത്തിന് സമ്മാനിച്ച താരം 2012 ൽ വിവാഹം കഴിഞ്ഞതോടെ സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു. അയാളും ഞാനും തമ്മിലാണ് വിവാഹത്തിന് മുൻപ് സംവൃത അഭിനയിച്ച സിനിമ. നൃത്തവും മറ്റുമായി കുടുംബ ജീവിതം നയിക്കുന്ന സംവൃത ബിജു മേനോൻ നായകനായ സത്യം പറഞ്ഞാൽ വിശ്വസികുമോ എന്ന ചിത്രത്തിൽ കൂടി 2019 ൽ തിരിച്ചെത്തിയിരുന്നു.

ഇപ്പോൾ താൻ എങ്ങനെയാണ് സിനിമയിൽ എത്തിയതെന്ന് വെളിപ്പെടുത്തുകയാണ് താരം. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ പ്രിത്വിരാജിന്റെ നായികയായി നന്ദനം എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചെങ്കിലും താല്പര്യമില്ലഞ്ഞത് കൊണ്ട് പോയില്ലന്നും പിന്നീട് 2004 ൽ രസികൻ വഴിയാണ് സിനിമയിൽ എത്തിയതെന്നും താരം പറയുന്നു. കോളേജ് ഹോസ്റ്റലിൽ പല്ല് തേച്ചുകൊണ്ട് നിന്നപ്പോളാണ് ലാൽജോസും രാജീവ്‌ അങ്കിളും തന്നെ തേടിയെത്തിയതെന്നും താരം പറയുന്നു.

  മോഹൻലാലിനൊപ്പം അഭിനയിക്കാൻ ആഗ്രഹിച്ചപ്പോൾ ലഭിച്ചത് വേദനയുള്ള അനുഭമാണെന്ന് തുറന്ന് പറച്ചിലുമായി മാദക നടി അഭിലാഷ

സംവിധായകൻ രഞിത് അങ്കിൾ കുടുംബ സുഹൃത്താണെന്നും അങ്കിൾ പറഞ്ഞിട്ടാണ് ഇവർ അപ്രതീക്ഷിതമായി ഹോസ്റ്റലിൽ എത്തിയതെന്നും താരം പറയുന്നു. തലേദിവസം ഇവർ വിളിച്ച് തന്റെ ഉയരം ചോദിച്ചപ്പോൾ അഭിനയിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഉയരം കൂട്ടിപറഞ്ഞെന്നും എന്നാൽ നേരിട്ട് കണ്ടപ്പോൾ തന്റെ ഫോട്ടോയൊക്കെ എടുത്തെന്നും രണ്ട് ദിവസം കഴിഞ്ഞ് വീട്ടിലേക്ക് തന്നെ സിനിമയിലേക്ക് എടുത്തെന്ന് വിളിച്ചു അറിയിച്ചെന്നും അടുത്ത ദിവസം തന്നെ രസികൻ ഷൂട്ടിംഗ് ആരംഭിച്ചെന്നും സംവൃത പറയുന്നു.

Latest news
POPPULAR NEWS