പൃഥ്വിരാജിന്റെ നായികയാവണം ഐറ്റം ഡാൻസ് ചെയ്യാനും തയ്യാറാണ് ; മിനി റിച്ചാർഡ് പറയുന്നു

ഗ്ലാമർ വേഷത്തിൽ കൂടി ശ്രദ്ധയമായ താരമാണ് മിനി റിച്ചാർഡ്. ചില മലയാള സിനിമയിലും മിനി അഭിനയിച്ചിട്ടുണ്ട്. മഴവിൽ എന്ന ആൽബത്തിൽ കൂടിയാണ് നടി അഭിനയ രംഗത്ത് ശ്രദ്ധയമാകുന്നത്. സിനിമയിൽ മാത്രമല്ല സീരിയലും വേഷം ഇടാൻ തയാറാണ് മിനി റിച്ചാർഡ്. നേരത്തെ ഇറങ്ങിയ ആൽബത്തിലെ ചൂടൻ രംഗങ്ങൾ വിവാദമാകുകയും തുടർന്ന് ട്രോളന്മാരും സദാചാരവാദികളും ഏറ്റുപിടിച്ചിരുന്നു.

മഴവിൽ എന്ന ആൽബം വിവാദമായതോടെ ആൽബം ഹിറ്റാവുകയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. മിനി റിച്ചാർഡ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഒരു അഭിപ്രായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മലയാളത്തിൽ ഐറ്റം ഡാൻസ് ചെയ്യാൻ താൻ തയാറാണെന്നും അതിന് തന്റെ ശരീരത്തിന് സൗന്ദര്യം മേനി വഴക്കവും ഉണ്ടെന്നും മലയാളത്തിലെ സൂപ്പർ സ്റ്റാറായ പൃഥ്വിരാജിന് ഒപ്പം നായികയായി അഭിനയിക്കാൻ ഒരു ചാൻസ് കിട്ടാൻ കൊതിച്ചു ഇരികുകയാണ് എന്നും മിനി റിച്ചാർഡ് പറഞ്ഞു.