പെട്ടന്ന് ഒരു ദിവസം ഞാൻ മുരളിയ്ക്ക് ശത്രുവായി, വിഷമം പറഞ്ഞ് മമ്മൂട്ടി

മലയാള സിനിമയിൽ കരുത്തൻ കഥാപാത്രങ്ങളെ ചെയ്ത് ശ്രദ്ധ നേടിയ നടനാണ് മുരളി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് അടക്കം അന്യഭാഷാ ചിത്രങ്ങളിലും മുരളിയ്ക്ക് മികച്ച വേഷം ലഭിച്ചിട്ടുണ്ട്. സാമ്പത്തികമായും കഥാ അടിസ്ഥാനത്തിലും മികച്ച വിജയങ്ങൾ നേടിയ സിനിമകളിൽ എല്ലാം അദ്ദേഹം ഭാഗമയിയുണ്ട്.

നായകൻ, വില്ലൻ, സഹനടൻ റോളുകൾ മികച്ച രീതിയിൽ അഭിനയിച്ചു നായകനോളം റേഞ്ചിൽ കഥാപാത്രങ്ങളെ എത്തിക്കുന്ന മുരളി മമ്മൂട്ടിയുമായി ഇടയ്ക്ക് അകലച്ചലായിരുന്നു. മുരളി തനിൽ നിന്നും അകന്നതിനെ കുറച്ച് വളരെ ഇമ്മോഷണലായി സംസാരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ. താനും മുരളിയും നല്ല സൗഹൃദത്തിലായിറനുവെന്നും അഭിനയിക്കുന്ന സിനിമകളിൽ ഇമ്മോഷണൽ ടച്ച് നിറഞ്ഞിരുന്നുവെന്നും മമ്മൂട്ടി പറയുന്നു.

Also Read  ഇത് ഞാൻ സംവിധാനം ചെയ്യുന്ന സിനിമയാണ്, പറഞ്ഞ സ്ഥലത്തു പോയി നിൽക്കു സ്ക്രിപ്റ്റിൽ മാറ്റം വരുത്താൻ ശ്രമിച്ച മമ്മൂട്ടിയെ വിറപ്പിച്ച സംവിധായകൻ

താൻ ആർക്കും മദ്യസേവ സേവ നടത്താറില്ലന്നും എന്നാൽ ആരെങ്കിലും കുടിച്ചതിന് ഇത്രയും നാളിന് ഇടയിൽ ബില്ല് കൊടുത്തിട്ടുണ്ടെങ്കിൽ മുരളിയ്ക്ക് വേണ്ടി മാത്രമാണെന്നും, ഇൻസ്‌പെക്ടർ ബൽറാം, അമരം എന്നീ ചിത്രങ്ങളിൽ തങ്ങളുടെ സൗഹൃദം കാണാൻ സാധിക്കുമെന്നും മമ്മൂട്ടി പറയുന്നു എന്നാൽ ഒരു ദിവസം പെട്ടന്ന് മുരളിക്ക് താൻ ശത്രുവായെന്നും താൻ തെറ്റ് ഒന്നും ചെയ്തിട്ടില്ല എങ്കിലും അദ്ദേഹം അകന്ന് പോയെന്നും ആ പരിഭവം എന്തെന്ന് പറയാതെയാണ് അദ്ദേഹം യാത്രയാതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.