പെട്ടിമുടി ദുരന്തഭൂമിയിലെ അവശേഷിപ്പുകൾ മോഷ്ടിക്കുന്നതിനു വേണ്ടി മോഷണ സംഘങ്ങൾ രാത്രിയുടെ മറവിൽ വിലസുന്നു

ഇടുക്കി: രാജമല പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ അവശേഷിക്കുന്ന സാധനസാമഗ്രികൾ കൈക്കലാക്കാൻ മോഷണ സംഘങ്ങൾ എത്തുന്നെന്നുള്ള പരാതി ഉയർന്നു വരുന്നു. ദുരന്തത്തെ തുടർന്ന് പൂർണമായി തകർന്നിരിക്കുന്ന വാഹനങ്ങളുടെയും മറ്റും വിലപിടിപ്പുള്ള ഭാഗങ്ങളാണ് രാത്രിയുടെ മറവിൽ മോഷണ സംഘങ്ങൾ കടത്തിക്കൊണ്ട് പോകുന്നത്. വാഹനങ്ങളുടെ വിലകൂടിയ സാധനസാമഗ്രികളും ടയറുകളും മറ്റുമാണ് പ്രധാനമായും ഇവർ കടത്തുന്നത്. പെട്ടിമുടി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുമാറിന് അവശേഷിച്ചത് പൂർണമായി തകർന്ന വാഹനം മാത്രമാണ്.

ദുരന്തം ഉണ്ടാകുന്നതിന് രണ്ടു മാസം മുൻപ് വാങ്ങിയ വാഹനത്തിന്റെ ടയറുകളും മറ്റു വിലപിടിപ്പുള്ള സാമഗ്രികളുമാണ് മോഷ്ടാക്കൾ അഴിച്ചു കടത്തിയത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കമ്പനി അധികൃതർ രാത്രികാല കാവൽ ഏർപ്പെടുത്തുകയുണ്ടായി. കൂടാതെ തിരച്ചിൽ സമയത്ത് പുറത്തെടുത്തിരുന്നു അലമാരകളും മറ്റു വിലപിടിപ്പുള്ള വീട്ടുപകരണങ്ങളും മോഷ്ടാക്കൾ കടത്തിയതായി പറയുന്നു. ദുരന്തഭൂമിയിൽ ബാക്കിയായിട്ടുള്ള ഉപകരണങ്ങളും മറ്റും സംരക്ഷിക്കുന്നതിനുവേണ്ടി ഉള്ള നടപടി കൈക്കൊള്ളണമെന്നുള്ള ആവശ്യവും ഉയർന്നുവന്ന സാഹചര്യത്തിലാണ് രാത്രികാല കാവലും ഏർപ്പെടുത്തിയിട്ടുള്ളത്.

Also Read  എൻഐഎ സംഘത്തിന് ദുബായിൽ നിന്നും ലഭിച്ചത് നിർണായക തെളിവുകളും വിവരങ്ങളും; പ്രതീക്ഷിക്കാത്തവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും