പെട്രോളും ഡീസലും ഇനി 55 രൂപയ്ക്ക് ; പെട്രോളും,ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കവുമായി മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ തീരുമാനം

ഡൽഹി : പെട്രോളും,ഡീസലും ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാനുള്ള നടപടിയുമായി മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ തീരുമാനം. പെട്രോളും,ഡീസലും ജിഎസ്ടിയുടെ പരിധിയിൽ വരുന്നതോടെ 55 രൂപയ്ക്ക് ജനങ്ങൾക്ക് ഇവ ലഭ്യമാകുമെന്നാണ് വിവരം.

നിലവിൽ പട്രോളിന്റെ അടിസ്ഥാന നിരക്ക് 39 രൂപയും കേന്ദ്ര നികുതി 32 രൂപ 90 പൈസയും സംസ്ഥാന നികുതി 23 രൂപ 58 പൈസയും. ഇത് കൂടാതെ ഡീലർ കമ്മീഷൻ 3 രൂപ 70 പൈസയുമാണ്. ഗതാഗത ചിലവുകൾ ഉൾപ്പെടെ 101 രൂപ 35 പൈസയ്ക്ക് പെട്രോൾ ജനങ്ങളിലേക്കെത്തുന്നത്. ഡീസലിന്റെ അടിസ്ഥാന നിരക്ക് 40 രൂപയും. കേന്ദ്ര നികുതി 31രൂപ 80 പൈസയും. സംസ്ഥാന നികുതി 17 രൂപ 75 പൈസയും. ഡീലർ കമ്മീഷൻ 2 രൂപ 59 പൈസയുമാണ്. ഗതാഗത ചിലവുകൾ ഉൾപ്പെടെ 93 രൂപ 45 പൈസയ്ക്ക് ഡീസൽ ജനങ്ങളിലേക്കെത്തുന്നു.

അതേസമയം 28 ശതമാനം ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാണ് നികുതി ഇനത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് വരുമാനത്തിൽ കനത്ത നഷ്ടം സംഭവിക്കും. പെട്രോളും ഡീസലും ജിഎസ്ടിയിൽ വരുന്നതോടെ പെട്രോളിന്റെ അടിസ്ഥാന 39 രൂപയോടൊപ്പം ജിഎസ്ടി 10 രൂപ 92 പൈസ യും ഡീലർ കമ്മീഷൻ 3 രൂപ 70 പൈസയും ചേർത്ത് 53 രൂപ 62 പൈസയ്ക്ക് പെട്രോൾ ജനങ്ങൾക്ക് ലഭ്യമാകും.

  മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മുഹമ്മദ്‌ റിയാസും വിവാഹിതരാകുന്നു

ഡീസലിന്റെ അടിസ്ഥാന നിരക്കായ 40 രൂപയുടെ കൂടെ ജിഎസ്ടി 11 രൂപ 2 പൈസയും. ഡീലർ കമ്മീഷൻ 2 രൂപ 59 പൈസയും ചേർന്ന് 53 രൂപ 60 പൈസയ്ക്ക് ഡീസൽ ജനങ്ങൾക്ക് ലഭ്യമാകും. എന്നാൽ പെട്രോൾ,ഡീസൽ വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്നത് കേരള സർക്കാർ ശക്തമായി എതിർത്തു. ജിഎസ്ടി നിയമം നിലവിൽ വന്നത് മുതൽ കേന്ദ്രസർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങൾ ഇതി തയ്യാറായിരുന്നില്ല.

സർക്കാരുകൾ സമവായത്തിലെത്താത്തതിനാൽ കേന്ദ്രസർക്കാർ നടപടികൾ മുന്നോട്ട് കൊണ്ട് പോകാനുള്ള നീക്കം തുടങ്ങിയതായാണ് റിപോർട്ട് വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗൺസിലിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

Latest news
POPPULAR NEWS